കണ്ണൂർ: ഫിഷറീസ് വകുപ്പ് സുഭിക്ഷ കേരളം ജനകീയ മത്സ്യകൃഷി 2021-22 പദ്ധതി പ്രകാരം ഫിഷ് മാര്‍ക്കറ്റിങ് ഘടക പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ജില്ലയില്‍ സ്ഥിര താമസക്കാരായ മത്സ്യ വില്‍പ്പനയില്‍ താല്‍പര്യമുള്ള അഞ്ച് മുതല്‍ പത്ത് പേരടങ്ങിയ മത്സ്യ കര്‍ഷക സംഘങ്ങള്‍, മത്സ്യ സഹകരണ സംഘങ്ങള്‍, മത്സ്യ തൊഴിലാളി/മത്സ്യ കര്‍ഷക ഗ്രൂപ്പുകള്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം. നിശ്ചിത മാതൃകയിലുള്ള അപേക്ഷാ ഫോറം കണ്ണൂര്‍ മത്സ്യ കര്‍ഷക വികസന ഏജന്‍സി, കണ്ണൂര്‍ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസ്, മത്സ്യ ഭവനുകള്‍ എ്ന്നിവിടങ്ങളില്‍ നിന്നും ലഭിക്കും. പൂരിപ്പിച്ച അപേക്ഷ മേല്‍പറഞ്ഞ ഓഫീസുകളില്‍ നവംബര്‍ 25നകം സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് മാപ്പിളബേ ഫിഷറീസ് കോംപ്ലക്‌സിലെ മത്സ്യ കര്‍ഷക വികസന ഏജന്‍സിയുമായി ബന്ധപ്പെടുക. ഫോണ്‍: 0497 2731081, 2732340.
Mediawings: