കെ.യു ഇഖ്ബാലിന്റെ മരണം: ദമ്മാം മീഡിയാ ഫോറം അനുശോചിച്ചു. 

ദമ്മാം: സൗദിയുടെ പ്രവാസ പത്രപ്രവർത്തന ചരിത്രത്തിൽ മായിക്കാനാവത്ത വിധം അടയാളം രേഖപ്പെടുത്തിയ എഴുത്തുകാരനായിരുന്നു അന്തരിച്ച കെ.യു ഇഖ്ബാലെന്ന് ദമ്മാം മീഡിയോ ഫോറം അനുശോചന സന്ദേശത്തിൽ പറഞ്ഞു. സൗദിയിൽ മലയാള പത്രങ്ങൾ പിറവിയെടുത്ത കാലം മുതൽ പ്രവാസ ജീവിതത്തിെൻറ മിടുപ്പുകൾ പുറംലോകത്തേക്ക് എത്തിക്കുന്നതിൽ വലിയ പങ്കാണ് അദ്ദേഹം വഹിച്ചിട്ടുള്ളത്.

മലയാളം ന്യൂസിലെ വാർത്തകൾക്കപ്പുറം മുഖ്യധാരാ മാധ്യമങ്ങളിൽ അദ്ദേഹമെഴുതിയ കുറിപ്പുകളാണ് സൗദിയുടെ ചലനങ്ങൾ പലപ്പോഴും പുറംലോകത്ത് എത്തിച്ചത്. ഗദ്ദാമയെന്ന സിനിമയെടുക്കാൻ കമലിനെ പ്രേരിപ്പിച്ചതും ഇഖ്ബാലിന്റെ അനുഭവക്കുറിപ്പാണ്.

ജീവകാരുണ്യ പ്രവർത്തകരോടൊപ്പം നിൽക്കുകയും അവരുടെ അനുഭവങ്ങൾ വാർത്തകളാക്കുകയും ചെയ്ത് അവരെ ജനകീയരാക്കാനും അദ്ദേഹത്തിന് സാധിച്ചു. പ്രവാസികൾക്കുള്ള ശക്തമായ ഓർമ്മപ്പെടുത്തൽ കൂടിയായിരുന്നു അദ്ദേഹത്തിെൻറ അവസാന കാല ജീവിതമെന്നും അനുശോചന സന്ദേശത്തിൽ പറഞ്ഞു.

spot_img

Related Articles

Latest news