ട്രെയിനില്‍ യാത്രക്കാരന്റെ പുകവലി ഹാനികരമായി, മുന്നോട്ടു നീങ്ങാതെ നേത്രാവതി

ട്രെയിനിനുള്ളിൽ പുകവലിക്കുന്നവരുടെ ശ്രദ്ധയ്ക്ക്. ആരും കാണുന്നില്ല എന്ന് കരുതി രക്ഷപെട്ടു എന്ന് കരുതണ്ട. ആധുനിക രീതിയിലുള്ള പുത്തൻ ട്രെയിൻ കോച്ചുകളിലാണ് നിങ്ങൾ യാത്ര ചെയ്യുന്നതെങ്കിൽ പുകവലിച്ചാൽ ഇനി നാട്ടുകാർ മൊത്തം അറിയും. നടപടികൾ നേരിടേണ്ടിയും വരും.

എച്ച്.എൽ.ബി റേക്കുകകളുള്ള എ.സി.കോച്ചിനുള്ളിൽ കഴിഞ്ഞ ദിവസം യാത്രക്കാരൻ പുകവലിച്ചതിനെ തുടർന്ന് നേത്രാവതി എക്സ്പ്രസ് തിരൂരിൽ നിന്നു. തീയോ പുകയോ ഉയർന്നത് കൊണ്ടാണ് ട്രെയിൻ പെട്ടെന്ന് നിന്നതെന്ന് മനസ്സിലായി. വിശദമായ പരിശോധന അധികൃതർ നടത്തിയെങ്കിലും എവിടേയും തീയും പുകയും കണ്ടെത്തനായില്ല.

തീയും പുകയും കണ്ടെത്തുന്ന ഡിറ്റക്ടറിന് സമീപത്ത് നിന്ന് ആരോ പുകച്ചതാണെന്ന് പിന്നീട് മനസ്സിലായി. പുകയും തീയും തിരിച്ചറിയുന്ന സംവിധാനം നിലവിൽ എൽ.എച്ച്.ബി. റേക്കുകളുള്ള എല്ലാ എ.സി.കോച്ചുകളിലും ഘടിപ്പിച്ചിട്ടുണ്ട് റെയിൽവേ. ഈ സംവിധാനം പുകവലിക്കുന്നവർക്കും ഹാനികരമാകുമെന്നാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്.
റെയിൽവേ സ്റ്റേഷനുകളിലും ഇത്തരത്തിലുള്ള സംവിധാനം ഏർപ്പാടാക്കി വരുന്നുണ്ട്. പ്രധാനപ്പെട്ട റെയിൽവേ സ്റ്റേഷനുകളിൽ ഇതിനോടകം ഡിറ്റക്ടറുകൾ പ്രവർത്തിച്ചു തുടങ്ങി.

 

Mediawings:

spot_img

Related Articles

Latest news