കേന്ദ്രബജറ്റ് ഫെബ്രുവരി 1ന് തന്നെ; കഴിഞ്ഞ ബജറ്റിലെ നിര്‍ദേശങ്ങള്‍ നടപ്പാക്കാന്‍ കൂടുതല്‍ സമയം നല്‍കും

കേന്ദ്രബജറ്റ് ഫെബ്രുവരി 1ന്. ബജറ്റ് തീയതി മാറ്റേണ്ടെന്ന് കേന്ദ്രം തീരുമാനിച്ചു. കഴിഞ്ഞ ബജറ്റിലെ നിര്‍ദേശങ്ങള്‍ നടപ്പിലാക്കാന്‍ കൂടുതല്‍ സമയം ഇത്തവണ അനുവദിക്കും. പദ്ധതികള്‍ക്കായി വകയിരുത്തിയ തുകയുടെ വിനിയോഗത്തിന്റെ കാര്യത്തിലടക്കം കൂടുതല്‍ സമയം ലഭ്യമാക്കാന്‍ ഭരണപരമായ നടപടികളുണ്ടാകും.

 

കൊവിഡ് സാഹചര്യത്തിലെ ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്ത് ഈ വര്‍ഷം തുക വിനിയോഗത്തിന്റെ കാര്യത്തില്‍ ചില വീഴ്ചകളുണ്ടായിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ ബജറ്റ് തീയതി മാറ്റിവക്കാമെന്നും തുക വിനിയോഗത്തിന് കൂടുതല്‍ സമയം നല്‍കാമെന്നുമായിരുന്നു ആദ്യ തീരുമാനം. എന്നാല്‍ ധനമന്ത്രാലയം ഇതിന് തയാറായില്ല.

 

രണ്ടാം നരേന്ദ്രമോദി സര്‍ക്കാര്‍ അവതരിപ്പിക്കുന്ന നാലാമത്തെ ബജറ്റാണ് ഫെബ്രുവരിയിലേത്. ധനമന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റവതരിപ്പിക്കും. ഒക്ടോബര്‍ 12 മുതല്‍തന്നെ ബജറ്റ് അവതരണത്തിനുമുന്നോടിയായുള്ള നടപടകള്‍ തുടങ്ങിക്കഴിഞ്ഞു. കൊവിഡ് മഹാമാരിയെ തുടര്‍ന്നുണ്ടായ പ്രതിസന്ധികള്‍ക്കിടയില്‍ വരുന്ന ബജറ്റില്‍ ആരോഗ്യ മേഖലയ്ക്ക് പ്രതീക്ഷയുണ്ടാകും. തൊഴിലവസരങ്ങളും ബജറ്റില്‍ ഇടംനേടുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

spot_img

Related Articles

Latest news