യാത്രയയപ്പ് നൽകി

നീണ്ട 30 വർഷത്തെ പ്രവാസം അവസാനിപ്പിച്ച് സ്വദേശത്തേക്ക് മടങ്ങിയ (പീപ്പിൾസ് കൾചറൽ ഫോറം) പി സി എഫ് ദമ്മാം സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് പി ടി കോയ സാഹിബിന് സെൻട്രൽ കമ്മിറ്റി പ്രതിനിധികളും മേഖല കമ്മിറ്റി അംഗങ്ങളും ചേർന്ന് സ്നേഹാദരങ്ങളോടെ യാത്രയപ്പ് നൽകി. സാധാരണക്കാരായ പ്രവാസികളുടെ ഏതൊരു ആവശ്യങ്ങൾക്കും അദ്ദേഹത്തെ സമീപിക്കു മ്പോൾ പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് ചെയ്യാൻ കഴിയുന്നത് ഒക്കെയും ചെയ്തു കൊടുക്കാൻ സംഘടനാ വ്യത്യാസമില്ലാതെ പ്രവർത്തിച്ച ഒരു വ്യക്തിത്വമാണ് പി ടി കോയ സാഹിബ് ഈ നീണ്ട വർഷക്കാലം ജോലി ചെയ്ത അൽ ഖോബാറില്ലെ സ്വകാര്യ ഹോസ്പിറ്റലിൽ എത്തുന്ന മലയാളി സമൂഹത്തിന് പ്രത്യേക പരിഗണന നൽകി അവർക്ക് വേണ്ടുന്ന സഹായങ്ങൾ ചെയ്തു കൊടുക്കാനും അദ്ദേഹം ശ്രദ്ധിച്ചിരുന്നു.മർദ്ദിത പക്ഷ പ്രസ്ഥാനമായ പിഡിപിയുടെ പ്രവാസി സംഘടനയെ കിഴക്കൻ പ്രവിശ്യയിൽ ശക്തിപ്പെടുത്തുന്നതിൽ മുഖ്യ പങ്കുവഹിക്കുകയും അതിന്റെ പ്രചാരകൻ ആവുകയും ചെയ്തു. പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുമ്പോൾ പി സി എഫ് എന്ന സംഘടനയ്ക്ക് ഒരു തീരാ നഷ്ടമാണെന്ന് പി സി എഫ് സൗദി നാഷണൽ കമ്മിറ്റി പ്രസിഡന്റ് ദിലീപ് താമരക്കുളം യാത്രയയപ്പ് യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു. കർഷക സമരം വിജയം കണ്ടപ്പോൾ അവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു സമരമുഖത്ത് ഇറങ്ങിയ പിഡിപി പ്രവർത്തകർക്ക് യോഗം അഭിനന്ദനങ്ങൾ അറിയിക്കുകയും ചെയ്തു.

മുജീബ് പാനൂർ അധ്യക്ഷത വഹിച്ചു,ഷൗക്കത്ത് തൃശ്ശൂർ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു, ഷാജഹാൻ കൊട്ടുകാട്,നിസാം വെള്ളാവിൽ,ഷംസുദ്ദീൻ ഫൈസി,നവാസ് ഐ സി എസ്,ബദറുദ്ദീൻ ആദിക്കാട്ടുകുളങ്ങര, ഷാഹുൽ ഹമീദ് പള്ളിശ്ശേരിക്കൽ, ഷാനവാസ് വെമ്പായം, മഹബൂബ് കായംകുളം, അഫ്സൽ ചിറ്റുമൂല,ഷരീഫ് ചവറ, നിഷാദ് മേലെമുക്ക്, അഷറഫ് മൈനാഗപ്പള്ളി, നൗഷാദ്,സിദ്ദിഖ് പത്തടി, റഫീഖ് പാനൂർ,സലീം ചന്ദ്രപ്പിന്നി,സക്കീർ ഹുസൈൻ,റാഷിദ് വട്ടപ്പാറ, അബ്ദുൽ ജലീൽ കൊട്ടുകാട്,സിറാജുദ്ദീൻ മുസ്‌ലിയാർ,ആലിക്കുട്ടി മഞ്ചേരി,മുഹമ്മദ് ഷാഫി ചാവക്കാട്,സിദ്ദീഖ് പള്ളിശ്ശേരിക്കൽ,സമദ് ശൂരനാട്,മൂസാ മഞ്ചേശ്വരം,മുസ്തഫ പട്ടാമ്പി,സഫീർ വൈലത്തൂർ എന്നിവർ ആശംസ അറിയിച്‌ സംസാരിച്ചു,യഹിയ മുട്ടയ്ക്കാവ് സ്വാഗതവും അഷറഫ് ശാസ്താംകോട്ട നന്ദിയും പറഞ്ഞു..

spot_img

Related Articles

Latest news