റിയാദ് : ഐസിഎഫ് റിയാദ് സെൻട്രൽ കമ്മറ്റിയുടെ കീഴിൽ യൂനിറ്റ് സെക്ടർ തലങ്ങളിൽ കഴിഞ്ഞ ഒരു മാസക്കാലമായി നടന്ന് വന്നിരുന്ന മീലാദ് കാമ്പയിൻ “ജൽസത്തുൽ മഹബ്ബ” എന്ന സംഗമത്തോടെ സമാപിച്ചു. വ്യത്യസ്ഥ പരിപാടികൾ കൊണ്ട് സമ്പന്നമായിരുന്നു മീലാദ് സമാപന സംഗമം. ശൈഖ് അബ്ദുൽ റഷീദ് അൽബാഖവി ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിച്ചു.
പ്രവാചക പ്രകീർത്തനം, ലോകത്ത് സമാധനവും സ്നേഹവും പകരുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നതായി അദ്ദേഹം അഭിപ്രയപ്പെട്ടു. ഇന്ത്യയുടെ വർത്തമാന സാഹചര്യത്തിൽ, പ്രവാചക സ്നേഹം പ്രചരിപ്പിക്കുന്നത് മൂലം ഐക്യവും സൗഹാർദ്ദവും ഊട്ടി ഉറപ്പിക്കാൻ സഹായകമാവുമെന്നും അദ്ദേഹം കൂട്ടിചേർത്തു.
ഐസിഎഫ് ദാഇ അബ്ദുല്ല സഖാഫി ഓങ്ങല്ലൂർ മുഖ്യ പ്രഭാഷണം നടത്തി. പ്രകീർത്തന സദസ്സിന് ബഷീർ മിസ്ബാഹി, നുറുദ്ദീൻ സഖാഫി എന്നിവർ നേതൃത്വം നൽകി. ഐസിഎഫ് രിസാലത്തുൽ ഇസ് ലാം മദ്രസ്സയിലെ വിദ്യാർത്ഥികളുടെ മദ്ഹ് ഗാനാലാപനവും നടന്നു.
ഐസിഎഫ് ഗൾഫ് തലത്തിൽ സംഘടിപ്പിച്ച മാസ്റ്റർ മൈന്റ് 2021 ക്വിസ് പ്രോഗ്രാമിലെ സെൻട്രൽ തല വിജയികൾക്കുള്ള സമ്മാനവും, ഹാദിയ നാലാം എഡിഷനിൽ ഉന്നത വിജയം കരസ്ഥമാക്കിയ പഠിതാക്കൾക്കുള്ള സെൻട്രൽ തല ഉപഹാരങ്ങളും, ഐസിഎഫ് റിയാദ് സെന്റ്രൽ സൗദി റിട്ടേൺ ഹെൽപ് ഡസ്ക് വളണ്ടിയർമാർക്കുള്ള അനുമോദന പത്രവും സംഗമത്തിൽ വെച്ച് നൽകപ്പെട്ടു. സംഘടനാ മുഖപത്രമായ പ്രവാസി വായനയുടെ സെൻട്രൽ തല ക്യാമ്പയിൻ ഉദ്ഘാടനവും, സേവന പദ്ധതിയായ ഡ്രസ്സ് ബാങ്കിന്റെ ഔപചാരിക സമാരംഭവും ഈ പരിപാടിയിൽ വച്ച് നിർവഹിക്കപ്പെട്ടു.
ജനറൽ സെക്രട്ടറി ലുഖ്മാൻ പാഴൂർ സ്വാഗതമാശംസികയും ആക്റ്റിംഗ് പ്രസിഡന്റെ മുഹമ്മദ് കുട്ടി സഖാഫി ഒളമതിൽ അദ്ധ്യക്ഷത വഹിക്കുകയും ചെയ്തു. നാഷണൽ വിദ്യാഭ്യാസ പ്രസിഡൻറ് അബ്ദുസ്സലാം വടകര, സെൻട്രൽ പ്രൊവിൻസ് പ്രസിഡണ്ട് അബ്ദുൽ നാസർ അഹ്സനി തുടങ്ങിയവർ സംബന്ധിച്ചു. അബ്ദുസ്സലാം പാമ്പുരിത്തി, ഇബ്രാഹീം കരീം, അബ്ദുൽ മജീദ് താനാളൂർ, ശമീർ രണ്ടത്താണി എന്നിവർ പരിപാടി നിയന്ത്രിച്ചു. അഷ്റഫ് ഓച്ചിറ അവ്താരകനായിരുന്നു.