ട്രേഡ് യൂണിയനുകളുമായി കൂടിയാലോചന നടത്തും : ആന്റണി രാജു

ഓട്ടോ,ടാക്സി തൊഴിലാളികളുടെ ന്യായമായ ആവശ്യമാണ് നിരക്ക് വർധനയെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. നിരക്ക് വർധന ട്രേഡ് യൂണിയനുകളുമായി കൂടിയാലോചിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ബസ് കൺസെഷൻ സംബന്ധിച്ച് വിദ്യാർത്ഥിളുമായി ചർച്ച നടത്തും. കൺസെഷൻ നിരക്ക് മിനിമം ചാർജ് ആറിരട്ടിയായി വർധിപ്പിക്കുന്നത് പ്രായോഗീകമല്ലെന്നും വിദ്യാർത്ഥി സംഘടനകളെ വസ്തുതകൾ ബോധ്യപ്പെടുത്താൻ ശ്രമിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

 

ഇതിനിടെ ബസ് നിരക്ക് വർധനവിനെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ നിലപാട് രാഷ്ട്രീയ പ്രേരിതമെന്ന് ഗതാഗത മന്ത്രി ആരോപിച്ചു. ബസ് ചാർജ് വർധനവിന് ഭരണ-പ്രതിപക്ഷ ഭേദമില്ലാതെ ജനപ്രതിനിധികളുടെ ശുപാർശയുണ്ട്. പ്രതിസന്ധിക്ക് കാരണം ഇന്ധന വില വർധിപ്പിച്ച കേന്ദ്ര സർക്കാർ നിലപാടാണെന്നും വിമർശിക്കേണ്ടത് കേന്ദ്രസർക്കാരിനെയാണെന്നും പറഞ്ഞ അദ്ദേഹം ബസ് ചാർജ് വർധിപ്പിക്കാതെ എങ്ങനെ പ്രശ്‌നം പരിഹരിക്കാമെന്ന് വി ഡി സതീശൻ നിർദേശിക്കട്ടെയെന്നും കൂട്ടിച്ചേർത്തു.

spot_img

Related Articles

Latest news