തിരുവനന്തപുരം: വടക്കന്‍ കേരളത്തില്‍ വാഹനങ്ങള്‍ക്ക് തീ പിടിച്ചുള്ള അപകടങ്ങള്‍ കൂടുന്നു. പത്തു ദിവസത്തിനുള്ളില്‍ സമാനമായ നാല് സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളിലാണ് അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഓടിക്കൊണ്ടിരിക്കുന്നതിനിടയില്‍ മൂന്ന് വാഹനങ്ങളും വീട്ടില്‍ നിര്‍ത്തിയിട്ട ഒരു വാഹനത്തിനുമാണ് തീപിടിച്ചത്.
കോഴിക്കോട് 13-11-2021 ഈ മാസം 13ന് കോഴിക്കോട് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് കത്തി നശിച്ചിരുന്നു. മെഡിക്കല്‍ കോളേജില്‍ നിന്ന് കോവൂരിലെ റോഡിന് സമീപത്താണ് സംഭവം. കാറില്‍ നിന്നും പുക ഉയര്‍ന്നതുകണ്ട് യാത്രക്കാര്‍ ഉടനെ തന്നെ പുറത്തിറങ്ങിയതിനാല്‍ വന്‍ അപകടം ഒഴിവായി. മെഡിക്കല്‍ കോളേജിന് സമീപത്തെ ഗതാഗത കുരുക്കില്‍ കുടുങ്ങിയ കാറില്‍ നിന്ന് പുക പുറത്ത് വരുന്നത് ശ്രദ്ധയില്‍പ്പെടുകയായിരുന്നു. ഉടന്‍ കാര്‍ റോഡരുകിലേക്ക് മാറ്റി നിര്‍ത്തി യാത്രക്കാര്‍ പുറത്തിറങ്ങിയപ്പോഴേക്കും തീ പടര്‍ന്നുപിടിച്ചു. അപകടത്തില്‍ കാറിന്റെ എഴുപത് ശതമാനത്തിലേറെ കത്തി നശിച്ചിട്ടുണ്ട്.
പാലക്കാട് 21-11-2021 ഓടിക്കൊണ്ടിരുന്ന കാറിന്റെ ബോണറ്റില്‍ നിന്ന്‌ന തീപ്പടര്‍ന്നയാിരുന്നു അപകടം. കാറിന് പുറകിലായി ഉണ്ടായിരുന്ന ഓട്ടോറിക്ഷ ഡ്രൈവറാണ് കാറില്‍ നിന്ന് പുകയുയരുന്നത് കണ്ടത്. കവലയിലുണ്ടായിരുന്നവര്‍ ബഹളം വച്ചാണ് വാഹനം നിര്‍ത്തിച്ചത്. കാറിലുണ്ടായിരുന്നവര്‍ സുരക്ഷിതമായി പുറത്തിറങ്ങിയ ശേഷമാണ് തീ ആളിപ്പടര്‍ന്നത്. അപകടത്തില്‍ കാറിന്റെ എഞ്ചിന്‍ ഭാഗം പൂര്‍ണമായും കത്തി നശിച്ചു.
കോഴിക്കോട് 23-11-2021 ഓടിക്കൊണ്ടിരുന്ന ടിപ്പര്‍ ലോറിയ്ക്ക് തീപിടിക്കുകയായിരുന്നു. ലോറിയുടെ പുറകുവശത്തുള്ള ടയര്‍ ഉള്‍പ്പെടെയുള്ള ഭാഗമാണ് കത്തിയത്. അപകടസമയത്ത് ഡ്രൈവറാണ് വണ്ടിയില്‍ ഉണ്ടായിരുന്നത്. എടവണ്ണ കൊയിലാണ്ടി സംസ്ഥാനപാതയിലെ മുക്കത്തിനടുത്ത് ഓട തെരുവില്‍ വെച്ചാണ് ലോറിക്ക് തീപിടിച്ചത്.
വയനാട് 23-11-2021 വയനാട് കൊളഗപ്പാറയില്‍ ഷെഡില്‍ നിര്‍ത്തിയിട്ട കാറിന് തീപിടിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാകാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. സുല്‍ത്താന്‍ ബത്തേരിയില്‍ നിന്നും ഫയര്‍ഫോഴ്‌സത്തി തീയണച്ചു. കാര്‍ പൂര്‍ണ്ണമായും കത്തി നശിച്ചു.