ആക്രമണത്തിനിടെ വീരമൃത്യു വരിക്കുന്ന സൈനികർക്കുള്ള റിസ്‌ക് ഫണ്ട് സിആർപിഎഫ് വർധിപ്പിച്ചു. 21.5 ലക്ഷത്തിൽ നിന്ന് 35 ലക്ഷമായാണ് വർധിപ്പിച്ചത്.
ഏറ്റുമുട്ടലുകളിലല്ലാതെയുള്ള സാഹചര്യങ്ങളിൽ മരിക്കുന്ന സൈനികർക്കുള്ള റിസ്‌ക് ഫണ്ട് 25 ലക്ഷം രൂപയായും വർധിപ്പിച്ചതായി സിആർപിഎഫ് അറിയിച്ചു. മരിച്ച സേനാംഗങ്ങളുടെ മകളുടെയോ സഹോദരിയുടെയോ വിവാഹത്തിനുള്ള ധനസഹായം ഒരു ലക്ഷം രൂപയായി ഉയർത്താനും തീരുമാനിച്ചു.
നവംബർ മുതൽ ഇത് പ്രാബല്യത്തിൽ വന്നതായും സിആർപിഎഫ് വ്യക്തമാക്കി. സായുധ സേനകളിൽ റിസ്‌ക് ഫണ്ട് ഏകരൂപമായി നടപ്പാക്കാനുള്ള കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. നേരത്തെ വിവിധ സായുധ സേനകൾ വ്യത്യസ്ത തരത്തിലാണ് റിസ്‌ക് ഫണ്ട് നൽകിയിരുന്നത്.
Mediawings: