മഴക്കെടുതി : മൽസ്യത്തൊഴിലാളികൾക്ക് ധനസഹായം

മത്സ്യത്തൊഴിലാളി – അനുബന്ധ തൊഴിലാളി കുടുംബങ്ങൾക്ക് കൈത്താങ്ങായി ധനസഹായം. ഒക്ടോബർ-നവംബർ മാസങ്ങളിൽ കനത്ത മഴയെത്തുടർന്ന് നഷ്ടമായത് 26 തൊഴിൽ ദിവസങ്ങളായിരുന്നു. ഇതു കാരണം മത്സ്യത്തൊഴിലാളികൾക്കുണ്ടായ സാമ്പത്തികമായ ബുദ്ധിമുട്ടുകൾ കണക്കിലെടുത്ത്  ധനസഹായം അനുവദിക്കാൻ തീരുമാനിച്ചു.

1,59,481 കുടുംബങ്ങള്‍ക്ക് 3,000 രൂപ വീതം നൽകുന്നതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും 47.84 കോടി രൂപ അനുവദിക്കും.

 

Mediawings:

spot_img

Related Articles

Latest news