യാത്രക്കാരിയുടെ ബാഗിൽ കൊപ്ര: എയർപോർട്ടിൽ തടഞ്ഞു വെച്ചു

യാത്രക്കാരിയുടെ ബാഗിൽ കൊപ്ര കണ്ടെത്തിയതിനാൽ ബാഗ് ബെംഗളൂരു വിമാനത്താവളത്തിൽ ബാഗ് തടഞ്ഞു വെച്ചു. കൊപ്ര നിരോധിച്ച വസ്തുവാണെന്ന് പല വിമാനയാത്രക്കാർക്കും അറിയില്ല.കൊപ്ര പൂജക്കായി ബാഗിൽ കരുതിയ ഉത്തരാഖണ്ഡ് സ്വദേശിനിയാണ് വെട്ടിലായത്.

എയർ ഇന്ത്യ വിമാനത്തിൽ ബെംഗളൂരുവിൽ നിന്ന് ഡൽഹിയിലേക്ക് പുറപ്പെട്ട അഷ്ത ചൗധരി വിമാനമിറങ്ങിയിട്ടും ലഗേജ് ലഭിക്കാത്തപ്പോൾ ബെംഗളൂരുവിൽ തടഞ്ഞു വെച്ച കാര്യം അറിഞ്ഞത്.കൊപ്ര നിരോധിച്ച വസ്തുവാണെന്ന് പല വിമാനയാത്രക്കാർക്കും അറിയില്ല. ബന്ധുവീട്ടിലെ വിവാഹത്തിനായി കരുതിയവസ്ത്രങ്ങളടക്കമുള്ള പലതും ലഗേജിലായിരുന്നു.

വിവാഹച്ചടങ്ങുമായി ബന്ധപ്പെട്ട പൂജക്കായാണ് നാല് കൊപ്ര ബാഗിൽ കരുതിയത്. സിഗററ്റ് ലൈറ്റർ , തീപ്പെട്ടി , പടക്കം തുടങ്ങി തീപിടിത്തത്തിന് ഏറെ സാധ്യതയുള്ള വസ്തുക്കളുടെ ഗണത്തിലാണ് കൊപ്രയും എന്ന് എയർ ഇന്ത്യ അധികൃതർ അറിയിച്ചു .

അന്താരാഷ്ട്ര വ്യോമയാത്ര അസോസിയേഷൻ അയാട്ട അപകടകരമായ വസ്തുക്കളുടെ നിയന്ത്രണങ്ങൾക്കായി പുറത്തിറക്കിയ മാർഗനിർദേശത്തിൽ സ്വയം ചൂടാവാനുള്ള പ്രവണതയുള്ള വസ്തുക്കളുടെ ക്ലാസ് 4.2 ഗണത്തിലാണ് കൊപ്രയും ഉൾപ്പെടുത്തിയിരിക്കുന്നത്. 30 മുതൽ 40 ശതമാനം വരെയാണ് കൊപ്രയിലടങ്ങിയ വെളിച്ചെണ്ണയുടെ തോത് . ഇത്തരം വസ്തുക്കൾ ചെക് ഇൻ ലഗേജിലോകൈവശമുള്ള ബാഗിലോ സൂക്ഷിക്കാൻ പാടില്ല .

എന്നാൽ , കൊപ്ര പോലുള്ളവ നിശ്ചിത അളവിൽ മതിയായ പാക്കിങ്ങോടെ കാർഗോയിൽ അയക്കാം. എന്നാൽ , ചെറിയകഷണങ്ങളാക്കിയ തേങ്ങ എയർപ്പോർട്ട് ചെക് ഇൻ ബാഗേജിൽ ഉൾപ്പെടുത്താം . പല യാത്രക്കാർക്കും ഇക്കാര്യം അറിയാതെ മുമ്പും വിമാനയാത്രയിൽ പ്രയാസം നേരിട്ടിട്ടുണ്ട് എന്ന് എയർപോർട്ട് അധികൃതർ അറിയിച്ചു.

spot_img

Related Articles

Latest news