മുല്ലപ്പെരിയാർ പ്രശ്നത്തിൽ സർക്കാർ അലംഭവം ഉപേക്ഷിക്കണമെന്നും പുതിയ ഡാം നിർമ്മിക്കണമെന്നുംആവശ്യപ്പെട്ട് ഇടുക്കി എം പി ഡീൻ കുര്യാക്കോസ് ഇന്ന് ഉപവാസം തുടങ്ങും. നാളെ രാവിലെ പത്തു മണി വരെയാണ് സമരം. ചെറുതോണിയിലാണ് ഉപവാസം അനുഷ്ഠിക്കുക.
പെരിയാർ തീരത്ത് താമസിക്കുന്ന ആളുകളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ട സംസ്ഥാന സർക്കാർ തമിഴ്നാടുമായുള്ള ഒത്തുകളി അവസാനിപ്പിക്കണമെന്നും യുഡിഎഫ് ആവശ്യപ്പെടുന്നുണ്ട്.