റിയാദ് – സൗദിയിലെ ബിശയ്ക്കടുത്ത് അൽ റെയ്നിനിലുണ്ടായ വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ അഞ്ചു പേര് മരിച്ചു. കോഴിക്കോട് ബേപ്പൂര്‍ പാണ്ടികശാല കണ്ടി മുഹമ്മദ് ജാബിര്‍ (44), ഭാര്യ: ശബ്ന (36), മക്കളായ ലൈബ (7), സഹ (5), ലുത്ഫി എന്നിവരാണ് മരിച്ചത്.
ജുബൈലില്‍ നിന്ന് കുടുംബ സമേതം വെള്ളിയാഴ്ച ജിസാനിലേക്ക് പുറപ്പെട്ടതായിരുന്നു. ജിസാനിലെ പുതിയ കമ്പനിയില്‍ ജോയിന്‍ ചെയ്യാന്‍ പോകുന്ന വഴി ക്കാണ് ദാരുണമായ അപകടം സംഭവിച്ചത്
ജാബിര്‍, ഹാരിസ് കല്ലായി, സിദ്ദീഖ് തുവ്വൂര്‍, ശൗകത്ത് അല്‍റൈന്‍ എന്നിവര്‍ ബന്ധുക്കളെ സഹായിക്കാന്‍ രംഗത്തുണ്ട്. ഇവര്‍ സഞ്ചരി ച്ചിരുന്ന കൊറോള കാറിന് പിറകില്‍ മറ്റൊരു വാഹനം ഇടിച്ചാണ് അപകടമുണ്ടായത്.
അപകടത്തില്‍ അഞ്ചുപേരും സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു എന്നാണ് റിപ്പോർട്ട്. മൃതദേഹങ്ങൾ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്.
Media wings