ദുബൈ : ദുബായിലെ അൽ നാസർ ലെഷർ ലാൻഡിൽ റാവോസ് ഇൻഡോ അറബ് കൾച്ചറൽ ഫെസ്റ്റ് എന്ന പേരിൽ മനോഹരമായ കലാവിരുന്ന് സംഘടിപ്പിച്ചു. രണ്ട് വർഷമായി ആരവങ്ങളില്ലാതെ , ആഘോഷങ്ങളില്ലാതെ ഒതുങ്ങി കൂടിയിരുന്ന ജനങ്ങളുടെ വൻ പങ്കാളിത്തം പരിപാടിയിൽ ദൃശ്യമായി.
ചിരിക്കാനും , ചിന്തിക്കാനും പഴമയെ ഓർത്തെടുക്കാനും , ജാതിമത വർഗീയതക്കെതിരെ മനുഷ്യൻ ഒന്നാണെന്നും , സ്ത്രീ സമൂഹത്തിൽ ചവിട്ടി താഴ്ത്തലുകൾക്കും പീഡനങ്ങൾക്കും ഇരയാകേണ്ടവളല്ലെന്നും സന്ദേശം പരിപാടികളിൽ ദൃശ്യമായിരുന്നു.
ഡിസംമ്പർ 3 ന് യു എ ഇയുടെ അമ്പതാം വാർഷിക ദിനത്തിന്റെ ഭാഗമായി പോറ്റമ്മയായ ഇമറാത്തിനോടും , ഇമാറാത്ത് ഭരണാധികാരികളോടും , ഇമറാത്തിലെ ജനങ്ങളോടും ഐക്യ ദാർഢ്യം പ്രകടിപ്പിച്ചു കൊണ്ട് മഹാമാരിക്കിടയിലും വിദേശികളായ നമ്മളെ എല്ലാ സംരക്ഷണവും തന്നു ചേർത്ത് നിറുത്തിയ നാടിനോട് കൂറ് പുലർത്തി കൊണ്ടുമായിരുന്നു ആഘോഷം.
രാജ്യസഭാ എം പി ജോൺ ബ്രിട്ടാസ് മുഖ്യ അതിഥിയായി പങ്കെടുത്തു . കേരള സഭാ അംഗം NK കുഞ്ഞി മുഹമ്മത് അധ്യക്ഷനായിരുന്നു . പ്രശസ്ത ഗായിക സിത്താര നയിച്ച ഗാന വിരുന്ന് ജനങ്ങളെ മൊത്തത്തിൽ ആവേശഭരിതരാക്കി .
നൃത്തനൃതങ്ങൾ , ഒപ്പന , തിരുവാതിരക്കളി , കോൽക്കളി , മാർഗ്ഗംകളി, തുടങ്ങി അന്യം നിന്ന് പോകുന്ന ഒട്ടനവധി കലാ പ്രകടനങ്ങൾ സദസ്സിന് ഉണർവേകി .