മസ്ക്കറ്റ് : കോവിഡ് കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ സുപ്രീം കമ്മിറ്റി നിർണ്ണായക തീരുമാനങ്ങൾ എടുത്തു. ഒമാനിലേക്ക് വരുന്ന എല്ലാവർക്കും ഇനി മുതൽ നിർബന്ധിത ഇൻസ്റ്റിറ്റ്യഷനൽ ക്വാറന്റൈൻ ആയിരിക്കും. ക്വാറന്റൈൻ ചിലവുകൾ വരുന്നവർ തന്നെ വഹിക്കണം. ഹോം ക്വാറന്റൈൻ ഇനി മുതൽ ഇല്ല
ഒമാനിലെ നോർത്ത് ഷർഖിയ ഗവർണറേറ്റിലെ വാണിജ്യ പ്രവർത്തനങ്ങൾ ഫെബ്രുവരി 12 മുതൽ വൈകുന്നേരം 7 മണി മുതൽ രാവിലെ 6 മണി വരെ 14 ദിവസത്തേക്ക് അടയ്ക്കാൻ സുപ്രീം കമ്മറ്റി ഉത്തരവിട്ടു. ഗ്യാസ് സ്റ്റേഷനുകൾ, ആരോഗ്യ സ്ഥാപനങ്ങൾ, സ്വകാര്യ ഫാർമസികൾ എന്നിവയെ ഒഴിവാക്കിയിട്ടുണ്ട്.
ട്രക്കുകൾ കടന്നുപോകുന്നത് ഒഴികെ സുൽത്താനേറ്റിന്റെ എല്ലാ ലാൻഡ് പോർട്ടുകളും അടയ്ക്കുന്നത് തുടരും. അടുത്ത രണ്ടാഴ്ച എല്ലാ ബീച്ചുകളും പൊതു പാർക്കുകളും അടയ്ക്കാനും വിശ്രമ കേന്ദ്രങ്ങളിലെ എല്ലാത്തരം ഒത്തുചേരലുകളും തടയാനും തീരുമാനിച്ചിട്ടുണ്ട്. ഫാമുകൾ, വിന്റർ ക്യാമ്പുകൾ, മറ്റ് സ്വകാര്യ സ്ഥലങ്ങളിലും കുടുംബങ്ങളുടെ ഒത്തുചേരൽ ഒഴിവാക്കാൻ ശുപാർശ ചെയ്തിട്ടുണ്ട്.
സർക്കാർ, സ്വകാര്യ ഹാളുകളിലേക്കുള്ള പ്രവേശനം കുറയ്ക്കും. വെള്ളിയാഴ്ച രാവിലെ മുതൽ വാണിജ്യ കേന്ദ്രങ്ങൾ, ഷോപ്പുകൾ, മാർക്കറ്റുകൾ, റെസ്റ്റോറന്റുകൾ, കഫേകൾ, ഹുക്ക കഫേകൾ, ജിമ്മുകൾ എന്നിവയിലേക്കുള്ള സന്ദർശകരുടെ എണ്ണം 50% ആക്കും.