വിധിഷ: മധ്യപ്രദേശില്‍ ക്രിസ്ത്യന്‍ മാനേജ്‌മെന്റ് സ്‌കൂളിന് നേരെ സംഘ്പരിവാര്‍ ആക്രമണം. ക്രിസ്ത്യന്‍ മിഷണറികള്‍ സ്‌കൂള്‍ കേന്ദ്രീകരിച്ച് മതംമാറ്റം നടത്തുന്നുവെന്ന് ആരോപിച്ചാണ് ആക്രമണം.
വിധിഷ ജില്ലയിലെ ഗഞ്ച് ബസോധയില്‍ സെന്റെ ജോസഫ് സ്‌കൂളിന് നേരെയായിരുന്നു ബജ്‌റംഗദള്‍ പ്രവര്‍ത്തകരുടെ ആക്രമണം. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. ഗെയിറ്റിന് പുറത്തു നിന്ന് ഒരു വലി ജനക്കൂട്ടം സ്‌കൂള്‍ മാനേജ്‌മെന്റിനെതിരെ മുദ്രവാക്യങ്ങള്‍ വിളിക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. സ്‌കൂള്‍ വിദ്യാര്‍ത്ഥികളും സ്റ്റാഫും സംഘത്തിന്റെ കയ്യില്‍ നിന്ന് ഭാഗ്യത്തിന് രക്ഷപ്പെടുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.