സഹോദരിയുടെ വിവാഹത്തിന് വായ്പ കിട്ടിയില്ല; യുവാവ് ജീവനൊടുക്കി

സഹോദരിയുടെ വിവാഹം നടത്താൻ വായ്പ കിട്ടാത്തതിൽ മനംനൊന്ത് തൃശൂരിൽ യുവാവ് ജീവനൊടുക്കി. ചെമ്പൂക്കാവ് കുണ്ടു വാറ സ്വദേശി പി.വി. വിപിൻ (26) ആണ് തൂങ്ങി മരിച്ചത്. അമ്മയും സഹോദരിയും വിവാഹത്തിന് സ്വർണമെടുക്കാൻ ജ്വല്ലറിയിൽ പോയ സമയത്തായിരുന്നു സംഭവം. നേരത്തെ സൂപ്പർ മാർക്കറ്റിൽ സെയിൽസ്മാനായിരുന്നു വിപിൻ. നിലവിൽ ജോലിയില്ല. സ്വകാര്യ ധനകാര്യ സ്ഥാപനത്തിലാണ് വായ്പയ്ക്ക് അപേക്ഷിച്ചിരുന്നതെന്ന് നാട്ടുകാർ പറഞ്ഞു. വിപിന്റെ അച്ഛൻ അഞ്ചു വർഷം മുമ്പ് മരിച്ചിരുന്നു.

 

 

Mediawings:

spot_img

Related Articles

Latest news