അക്ഷയ ഊര്‍ജ്ജ അവാര്‍ഡ് 2021: അപേക്ഷ ക്ഷണിച്ചു

സംസ്ഥാനത്ത് അക്ഷയ ഊര്‍ജ രംഗത്ത് മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തിയവര്‍ക്ക് അവാര്‍ഡുകള്‍ നല്‍കുന്നതിന് അപേക്ഷ ക്ഷണിച്ചു.

പൊതുസ്ഥാപനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ ഇതര സംഘടനകള്‍, ഗവേഷണ സ്ഥാപനങ്ങള്‍, യുവ സംരംഭകര്‍, വാണിജ്യ സംരംഭകര്‍, ചെറുകിട വ്യവസായ സ്ഥാപനങ്ങള്‍ തുടങ്ങി വിവിധ മേഖലകളിലുള്ളവര്‍ക്കാണ് സംസ്ഥാന സര്‍ക്കാര്‍ അനെര്‍ട്ട് മുഖേന അവാര്‍ഡുകള്‍ നല്‍കുന്നത്.

2019 ഏപ്രില്‍ 1 മുതല്‍ 2021 മാര്‍ച്ച് 31 വരെയുള്ള കാലയളവിലെ പ്രവര്‍ത്തനങ്ങളാണ് അവാര്‍ഡിന് പരിഗണിക്കുക. സംസ്ഥാനതലത്തില്‍ രൂപീകരിക്കപ്പെട്ട മോണിറ്ററിംഗ് കമ്മറ്റിക്കാണ് അവാര്‍ഡ് നിര്‍ണയിക്കുന്നതിനുള്ള മേല്‍നോട്ട ചുമതല.

അവാര്‍ഡിനുള്ള അപേക്ഷകള്‍ പരിശോധിച്ച് അര്‍ഹതയുള്ളവരെ പ്രത്യേക ജൂറി സമിതി ശുപാര്‍ശ ചെയ്യും. ഓരോ മേഖലയിലും അവാര്‍ഡിന് അര്‍ഹരാകുന്നവര്‍ക്ക് ഒരു ലക്ഷം രൂപയും, ഫലകവും, പ്രശസ്തിപത്രവും നല്‍കും. ഈ രംഗത്ത് സമഗ്ര സംഭാവന നല്‍കിയ വ്യക്തികള്‍ക്കും, സ്ഥാപനങ്ങള്‍ക്കും പ്രത്യേക അവാര്‍ഡും നല്‍കും.

ദേശീയ ശാസ്ത്ര ദിനമായ 2022 ഫെബ്രുവരി 28-ന് അവാര്‍ഡ് വിതരണം ചെയ്യും. അപേക്ഷാ ഫോറവും, കൂടുതല്‍ വിവരങ്ങളും www.anert.gov.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. നിശ്ചിത അപേക്ഷകള്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍, അനെര്‍ട്ട്, വികാസ് ഭവന്‍ പി ഒ, തിരുവനന്തപുരം 695033 എന്ന വിലാസത്തില്‍ 2021 ഡിസംബര്‍ 31നകം ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 1800 425 1803 എന്ന ടോള്‍ ഫ്രീ നമ്പറില്‍ ബന്ധപ്പെടുക.

 

Mediawings:@

spot_img

Related Articles

Latest news