ഇത്തവണ ക്രിസ്മസ് പരീക്ഷ ഉണ്ടാവില്ല, പകരം അര്‍ധവാര്‍ഷിക പരീക്ഷ

തിരുവനന്തപുരം:സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ ഇക്കുറി ക്രിസ്മസ് പരീക്ഷ ഉണ്ടാകില്ല. ക്രിസ്മസ് പരീക്ഷയ്ക്ക് പകരം അര്‍ധ വാര്‍ഷിക പരീക്ഷ നടത്താനാണ് ആലോചന.

 

ജനുവരിയിലായിരിക്കും അര്‍ധ വാര്‍ഷിക പരീക്ഷ. സ്‌കൂള്‍ തലത്തില്‍ ഒരു പരീക്ഷയും നടത്തിയില്ലെങ്കില്‍ പിന്നെ പൊതുപരീക്ഷ വരുമ്പോള്‍ 10, 12 ക്ലാസുകളിലെ കുട്ടികള്‍ക്ക് പ്രയാസമുണ്ടാകും എന്നാണ് വിലയിരുത്തല്‍. 10,12 ക്ലാസുകള്‍ക്ക് പുറമെ മറ്റ് ക്ലാസുകള്‍ക്കുമായി അര്‍ധ വാര്‍ഷിക പരീക്ഷ നടത്തുന്നതാണ് പരിഗണിക്കുന്നത്.

 

പ്ലസ് വണ്‍ പരീക്ഷ എഴുതിയ വിദ്യാര്‍ഥികള്‍ക്ക് ഇംപ്രൂവ്‌മെന്റ് പരീക്ഷ എഴുതാന്‍ അവസരം നല്‍കണം എന്ന് സംസ്ഥാന ബാലാവകാശ കമ്മിഷന്‍ ഉത്തരവിറക്കിയിരുന്നു. കുട്ടികള്‍ക്ക് ലഭിച്ച മാര്‍ക്ക് മെച്ചപ്പെടുത്താനുള്ള അവസരം നിഷേധിക്കുന്നത് അവരുടെ മാനസിക പിരിമുറുക്കത്തിന് ഇടയാക്കും എന്ന് ചൂണ്ടിയാണ് കമ്മിഷന്റെ ഉത്തരവ്. 2021 ലെ ഒന്നാം വര്‍ഷ ഹയര്‍സെക്കന്‍ഡറി/ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ക്ക് ഇംപ്രൂവ്‌മെന്റിന് അവസരം നല്‍കുമെന്ന് വ്യക്തമാക്കി പൊതുവിദ്യാഭ്യാസ വകുപ്പ്  ഉത്തരവിറക്കി

spot_img

Related Articles

Latest news