പിജി ഡോക്ടർമാർ രേഖാമൂലം ഉറപ്പ് ലഭിക്കും വരെ സമരം തുടരും

ആവശ്യങ്ങളിൽ രേഖാമൂലം ഉറപ്പ് ലഭിക്കും വരെ സമരം തുടരുമെന്ന് പിജി ഡോക്ടർമാർ. പ്രശ്നപരിഹാരത്തിന് ഡോക്ടർമാരുടെ പ്രതിനിധികളുമായി ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ ഇന്ന് ചർച്ച നടത്തും. മന്ത്രിതല ചർച്ചയിലെ സർക്കാർ നിർദേശങ്ങൾ സംബന്ധിച്ചാണ് ഇന്നത്തെ ചർച്ച.

കഴിഞ്ഞദിവസം നടത്തിയ ചർച്ചയിൽ പിജി വിദ്യാര്‍ത്ഥികള്‍ ഉന്നയിച്ച ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് മന്ത്രി ഉറപ്പ് നല്‍കിയിരുന്നു. റെസിഡന്‍സി മാനുവലില്‍ നിന്നും അധികമായി ആര്‍ക്കൊക്കെയാണ് എവിടെയൊക്കെയാണ് ജോലിഭാരം കൂടുതല്‍ എന്ന് അറിയാന്‍ സമിതി നിയോഗിക്കുമെന്നും വീണാ ജോര്‍ജ് വ്യക്തമാക്കി.

ഒന്നാം വര്‍ഷ പി.ജി പ്രവേശനം നേരത്തെ നടത്തുക എന്ന വിഷയമാണ് ഡോക്ടർമാർ ആദ്യം ഉന്നയിച്ചത്. സുപ്രീം കോടതിയുടെ മുന്നിലുള്ള വിഷയമാണത്. ഇക്കാര്യത്തില്‍ സര്‍ക്കാരിന് ഇടപെടാന്‍ കഴിയില്ലെന്നും മന്ത്രി പറഞ്ഞിരുന്നു. എന്നാൽ നിർദേശങ്ങളിൽ ചിലത് അസോസിയേഷൻ തള്ളി. നിർദേശങ്ങളിൽ അവ്യക്തതയുണ്ടെന്നും ഡോക്ടർമാർ അറിയിച്ചു. നിലവിൽ സമരം തുടരാനാണ് ഡോക്ടർമാരുടെ തീരുമാനം.

spot_img

Related Articles

Latest news