ദില്ലി:നവജാത ശിശുക്കൾക്ക് ആശുപത്രിയിൽ വെച്ചു തന്നെ ആധാർ എൻറോൾമെൻറ് ചെയ്യാൻ ഒരുങ്ങി കേന്ദ്രസർക്കാർ. പദ്ധതി ഉടൻ നടപ്പാക്കാൻ UIDAI ഒരുങ്ങുകയാണ്. നവജാത ശിശുക്കൾക്ക് ആധാർ നമ്പർ നൽകുന്നതിന് ജനന രജിസ്ട്രാറുമായി ബന്ധപ്പെട്ട് സംവിധാനം ഒരുക്കാൻ ശ്രമിച്ചു വരുന്നതായി UIDAI ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ സൗരഭ് ഗാർഗ് അറിയിച്ചു.
ഓരോ വർഷവും രണ്ടര കോടിയോളം കുഞ്ഞുങ്ങൾ പിറക്കുന്നുവെന്നാണ് കണക്ക്. അവർക്കും അപ്പോൾ തന്നെ ആധാർ നമ്പർ നൽകാനാണ് പദ്ധതി. ആശുപത്രി വിടുന്നതിനു മുമ്പേ കുഞ്ഞിന്റെ ചിത്രമെടുത്ത ശേഷം ആധാർ കാർഡ് നൽകാനാണ് കേന്ദ്രത്തിന്റെ തീരുമാനം.