ദുബൈ :യുവകലാസാഹിതിയുടെ മുൻസെക്രട്ടറിയും യുഎഇയിലെ സാംസ്കാരിക രാഗത്തെ പ്രമുഖനുമായിരുന്നു നനീഷ് ഗുരുവായൂരിന്റെ അനുസ്മരണാർത്ഥം സാഘടിപ്പിക്കപ്പെടുന്ന ഒരു വർഷം നീണ്ടുനിൽക്കുന്ന ആചരണ പരിപാടികളുടെ സമാരംഭം യുവകലാസാഹിതി യുഎഇ രക്ഷാധികാരി പ്രശാന്ത് ആലപ്പുഴ ഉദ്ഘാടനം ചെയ്തു. അനുസ്മരണ പരിപാടിയുടെ ഭാഗമായി നടത്തപ്പെടുന്ന ചെറുകഥാമത്സരത്തിന്റെ പ്രചരണപോസ്റ്റർ ചടങ്ങിൽ വെച്ച് പ്രകാശനം ചെയ്തു സംഘടന കമ്മിറ്റി ദുബായ് യൂണിറ്റ് സെക്രട്ടറി സലീം. കെ.പി, യുവകലാസാഹിതി സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റ് സുഭാഷ്ദാസ്, സതീഷ് വാസുദേവൻ, പ്രസന്നൻ, വിനോദൻ, ജോൺ ബിനോ കാർലോസ്, എന്നിവർ നനീഷിനെ അനുസ്മരിച്ച് കൊണ്ട് സംസാരിച്ചു.
നനീഷിന്റെ അനുസ്മരണാര്ഥം ദുബായ് യുവകലാസാഹിതി സംഘടിപ്പിക്കുന്ന ചെറുകഥ മത്സരത്തിലേക്ക് സൃഷ്ടികൾ അയക്കേണ്ട അവസാന തീയതി 2022 ജനുവരി 30 ആണ്. കൂടുതൽ വിവരങ്ങൾ യുവകലാസാഹിതി ദുബായ് ഫേസ് ബുക്ക് പേജിൽ ലഭ്യമാണ്. മികച്ച കഥയ്ക്ക് 25000 /- രൂപയും പ്രശസ്തി പത്രവും രണ്ടും മൂന്നും സ്ഥാനങ്ങൾക്ക് യഥാക്രമം 10000 /- , 5000 /- രൂപ വീതവും പ്രശസ്തി പത്രവും നൽകുന്നതാണ്. സമ്മാന വിതരണം ദുബായ് യുവകലാസന്ധ്യ 2022 ൽ വച്ച് നൽകുന്നതാണ്. സൃഷ്ടികൾ yks.dubai2022@gmail.com എന്ന ഇ- മെയില്‍ ഐഡി യിലേക്ക് അയക്കേണ്ടതാണ്.