ആധുനിക ലോകത്ത് അറബി ഭാഷയുടെ സാധ്യതകൾ വളരെ വലുത്: എം.കെ. രാഘവൻ എം.പി.

ആധുനിക ലോകത്ത് അറബി ഭാഷയുടെ സാധ്യതകൾ വളരെ വലുത്. എം.കെ. രാഘവൻ എം.പി. കേരള അറബിക്ക് ടീച്ചേഴ്സ് ഫെഡറേഷൻ സംസ്ഥാന കമ്മിറ്റി കോഴിക്കോട് കെ.പി. കേശവ മേനോൻ ഹാളിൽ സംഘടിപ്പിച്ച അറബിക് സെമിനാർ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആധുനിക ലോകത്ത് വാണിജ്യവ്യവസായിക മേഖലയിലും അറബിഭാഷാ പരിജ്ഞാനവും കഴിവും അനിവാര്യമാണ്. അതുകൊണ്ടുതന്നെ ജാതി, മത, വര്‍ഗ, വര്‍ണവ്യത്യാസമില്ലാതെ അറബിപഠനം അനിവാര്യമാണെന്നും കേന്ദ്ര സംസ്ഥാന സർക്കാറുകൾ അറബി ഭാഷാ പഠനത്തിനുള്ള സൗകര്യങ്ങൾ വിപുലപ്പെടുത്തണമെന്നും എം.കെ. രാഘവൻ എം.പി ആവശ്യപ്പെട്ടു.

അറബി ഭാഷയുടെ അനന്ത സാധ്യതകൾ കണക്കിലെടുത്ത് അറബിക്ക് സർവ്വകലാശാല സ്ഥാപിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചടങ്ങിൽ കെഎ ടി എഫ് സംസ്ഥാന പ്രസിഡണ്ട് എം.പി.അബ്ദുൽ ഖാദർ, ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ. ബഹാവുദ്ദീന്‍ നദ്‌വി, തുടങ്ങിയവർ സംസാരിച്ചു.

സുന്ദരമായ അറബി ഭാഷയില്‍ സംസാരിക്കാം, വര്‍ത്തമാന കാലഘട്ടത്തില്‍ അറബി ഭാഷയുടെ സാധ്യതകള്‍, അറബി ഭാഷാ പ്രചരണത്തിലും സംരക്ഷണത്തിലും അറബി അധ്യാപകരുടെ പങ്ക്, അറബി ഭാഷാ പഠനം നേരിടുന്ന വെല്ലുവിളികള്‍, കേരളത്തിലെ അറബി കവികളിലെ കവിത്വം, അറബി സാഹിത്യത്തിലെ ഇന്ത്യന്‍ സംസ്‌ക്കാരം എന്നീ വിഷയങ്ങളില്‍ ഡോ. അബ്ബാസ് കെ പി, ഡോ. യു പി യഹ്‌യാ ഖാന്‍, ഷുഹൈബ് ഹുദവി, ഡോ. എ സഫീറുദ്ദീന്‍, എം മുഹമ്മദലി മിശ്ക്കാത്തി, കുമാരി സ്‌നേഹ എന്നിവര്‍ പ്രബന്ധങ്ങൾ അവതരിപ്പിച്ചു.

വിവിധ യൂനിവേഴ്സിറ്റികളിൽ നിന്ന് ഡോക്ടറേറ്റ് നേടിയ ഡോ: മുഹമ്മദ് ഇസ്മാഈൽ മുജദ്ദിദി, ഡോ: മുനീർ എടച്ചേരി, ഡോ: ശമീർ നദ്‌വി, ഡോ: മുഹമ്മദ് അൽ യസഹ്, ഡോ: സഫീന അന്തിയോട്ട് കുന്നുമ്മൽ എന്നിവരെ ചടങ്ങിൽ അനുമോദിച്ചു.

spot_img

Related Articles

Latest news