ഇന്ത്യ – ചൈന സംഘർഷം അയയുന്നു
ന്യൂഡൽഹി : മാസങ്ങളായി തുടരുന്ന ഇന്ത്യ ചൈന അതിർത്തി തർക്കങ്ങളിൽ നിർണായക വഴിത്തിരിവ്. പാംഗോങ് അതിർത്തിയിൽ നിന്ന് ഇരു രാജ്യങ്ങളുടെയും സൈന്യങ്ങൾ പിന്മാറാൻ ധാരണയായതായി പ്രതിരോധ മന്ത്രി.
ചൈനീസ് അധികാരികളുമായി ചർച്ച ചെയ്തു ധാരണയിൽ എത്തിയതായി പ്രധിരോധ മന്ത്രി രാജ് നാഥ് സിങ് വ്യക്തമാക്കി. പാംഗോങ് തടാകത്തിന്റെ വടക്കു തെക്കു ഭാഗങ്ങളിൽ നിലയുറപ്പിച്ച സൈന്യങ്ങളെ ഘട്ടം ഘട്ടമായി പിൻവലിക്കാൻ ഇരു രാജ്യങ്ങളും തമ്മിൽ ധാരണയായി. കഴിഞ്ഞ ഏപ്രിലിന് ശേഷമുള്ള എല്ലാ നിര്മ്മാണങ്ങളും നീക്കാനും ധാരണയായി. ലഡാക്കിലടക്കം അതിർത്തിയിൽ ഉണ്ടാക്കാനുള്ളത് ചൈനയുടെ ശ്രമങ്ങൾ ഗൗരവതരമായി തന്നെയാണ് ഇന്ത്യ കണ്ടത്. സമാധാനപരമായി തർക്കങ്ങൾക്ക് പരിഹാരം കാണാനാണ് ഇന്ത്യയുടെ ശ്രമം. അതിനിയും തുടർന്ന് കൊണ്ടേയിരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. എന്നാൽ രാജ്യത്തിൻറെ പരമാധികാരം ചോദ്യം ചെയ്യപ്പടുന്ന ഒരു നടപടിയും അംഗീകരിക്കില്ലെന്നും പ്രധിരോധ മന്ത്രി.