നന്മണ്ട : നന്മണ്ടയിൽ കാണാതായ യുവതിയുടെ മൃതദേഹം ക്വാറിയിൽ കണ്ടെത്തി. പാറക്കുഴിയിൽ രഗീഷിൻ്റെ ഭാര്യ ശിശിര (23) യുടെ മൃതദേഹമാണ് കണ്ടെത്തിയത്. ചൊവ്വാഴ്ച പുലർച്ചെയാണ് ശിശിരയെ കാണാതായത്.
പോലീസിൽ രഗീഷിൻ്റെ അച്ഛൻ പരാതി നൽകിയിരുന്നു. രാവിലെ മുതൽ തന്നെ നാട്ടുകാരും ഫയർ ഫോഴ്സും മുങ്ങൽ വിദഗ്ധരും പരലാട് ക്വാറിയിൽ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.ശിശിരയുടെ മൊബൈൽ ഫോണും ചെരിപ്പും ക്വാറിക്ക് സമീപം കണ്ടെത്തിയിരുന്നു.
സ്ഥലത്തു ഡോഗ് സ്‌ക്വാഡ് എത്തിയിട്ടുണ്ട്. നരിക്കുനി ഫയർഫോഴ്സും മുങ്ങൽ വിദഗ്ധരും ചേർന്നാണ് ക്വാറിയിൽ തെരച്ചിൽ നടത്തിയത്.