ഷിഫ മലയാളി സമാജം ( ഫൗണ്ടേഴ്സ് ) 19/12/2021 ഞായറാഴ്ച പ്രസിഡന്റു സനൽ കുമാറിന്റെ അദ്ധ്യക്ഷതയിൽ സമാജം ഓഫിസിൽ കൂടിയ യോഗത്തിൽ ഒരു വർഷത്തെ പ്രവർത്തനം വിലയിരുത്തി , സെക്രട്ടറി ജോമോൻ റിപ്പോർട്ട് അവതരിപ്പിച്ചു.
ഷിഫ മലയാളി സമാജത്തിന്റെ മുടങ്ങിയ പദ്ധതികൾ നടപ്പിൽ വരുത്തുന്നതിനായി ആദ്യകലാപ്രവർത്തരായ ബാബുകൊടുങ്ങലൂരിന്റെ നേത്യത്വത്തിൽ രൂപീകൃതമായ എസ് എം എസ് (ഫൗണ്ടേഴ്സ് ) ഒരു വർഷം കൊണ്ടു മാതൃകാപരമായ അനേകം പദ്ധതികളാണ് നടപ്പിലാക്കിയത് .
ഷിഫ മലയാളി സമാജം പദ്ധതിയായ തണൽ ഭവന പദ്ധതിയുടെ നാലാമത്തെ സൗജന്യ ഭവനത്തിന്റെ വാർപ്പു പൂർത്തിയായി .
55 വയസ്സു കഴിഞ്ഞു നാട്ടിൽ പോയ മുൻ അംഗങ്ങൾക്കും രണ്ടു മാസത്തിനു മുൻപ് നാട്ടിലേക്കു ജോലി മതിയാക്കി പോയ അനിലിനും കൃത്യമായി മാസംതോറും1500 രൂപ വീതം പെൻഷൻ നൽകുന്നു .
ഷിഫായിൽ അക്രമികളുടെ വെടിയേറ്റ അംഗത്തിന് ഒരു ലക്ഷം രൂപയും ടിക്കറ്റും ചികിൽത്സയും നൽകി ,
കോവിഡ് കാലഘട്ടത്തിൽ ഓരോ വർക്ഷോപ്പിലും ഭക്ഷണ കിറ്റുകൾ എത്തിക്കുകയും, അസുഖം പിടിപെട്ടവർക്കായി റൂമുകൾ തയാറാക്കി ഭക്ഷണവും മരുന്നും എത്തിച്ചു .
സൗജന്യ മെഡിക്കൽ ക്യാമ്പ് , കോവിഡ് മഹാമാരിക്കെതിരെ പൊരുതിയ ആതുര ചികിത്സ രംഗത്തുള്ളവരെ ആദരിക്കൽ തുടങ്ങിയവ നടത്തുകയുണ്ടായി .
ഷിഫയിലെ സാധാരണക്കാരായ തൊഴിലാളികൾ അംഗത്വ ഫീസായി നൽകിയ തുകയിൽ വലിയൊരു തുക ബാക്കിയാക്കാനും ഭവന പദ്ധതിക്കു താൽക്കാലിക കടമായി നൽകാനും കഴിഞ്ഞു .
മറ്റു ചികിത്സ , വിവാഹ സഹായങ്ങൾ ഉൾപ്പെടെ 10 ലക്ഷത്തിലധികം രൂപയുടെ സഹായങ്ങളാണ് ഈ വർഷം സമാജത്തിനു നൽകാൻ കഴിഞ്ഞതു .
ഇപ്പോഴത്തെ ഭവന പദ്ധതി പൂർത്തീകരിക്കാനും അടുത്ത ഭവന പദ്ധതിക്കുമായി കൂപ്പൺ തയാറാക്കിയിട്ടുണ്ട് .
കൂപ്പൺ എടുക്കുന്നവർക്കു വൻ സമ്മാനങ്ങൾ നറുക്കെടുപ്പിലൂടെ നൽകും .
2022 ലെ സൗജന്യ കലണ്ടർ വിതരണം ആരഭിച്ചിട്ടുണ്ട് .
നോർക്ക അംഗത്വ രെജിസ്ട്രേഷൻ 300 രൂപ ഫീസടക്കം 15 സൗദി റിയാലിനാണ് സംഘടന സേവനമായി ചെയ്തു കൊടുക്കുന്നത് .
മാറിയ സാഹചര്യത്തിൽ ഷിഫായുടെ അഭിമാന കലാ സാംസ്കാരിക പരിപാടിയായ “കേരളോത്സവം” അടുത്ത വർഷം ആദ്യമുണ്ടാകും പ്രസ്തുതയോഗത്തിൽ സ്വാഗതം എ പി ഷാനവാസ് പറഞ്ഞു നന്ദി ജോയന്റ് സെക്രട്ടറി ജോർജ് പാഞ്ഞു