കോസ്റ്റ് ഗാര്‍ഡില്‍ വിവിധ തസ്തികകളില്‍ 322 ഒഴിവുകൾ

ഇന്ത്യൻ കോസ്റ്റ് ഗാർഡിലെ നാവിക്, യന്ത്രിക് വിഭാഗങ്ങളിലുള്ള 322 ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. നാവിക് (ജനറൽ ഡ്യൂട്ടി), നാവിക് (ഡൊമസ്റ്റിക് ബ്രാഞ്ച്), യാന്ത്രിക് എന്നീ തസ്തികകളിലേക്ക് പുരുഷന്മാർക്ക് മാത്രമാണ് അവസരം. എസ്എസ്എൽസി, പ്ലസ്ടു, ഡിപ്ലോമ പാസായവർക്ക് അപേക്ഷിക്കാം.

എഴുത്തുപരീക്ഷയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. പരീക്ഷ 2022 മാർച്ചിൽ നടക്കും. നാവിക് (ഡൊമസ്റ്റിക്) ബ്രാഞ്ചിന് 2022 ഒക്ടോബറിലും മറ്റ് ബ്രാഞ്ചുകളിലുള്ളവർക്ക് 2022 ഓഗസ്റ്റിലും പരിശീലനം ആരംഭിക്കും. നാവിക് വിഭാഗത്തിന് 21,700 രൂപയും യാന്ത്രിക് വിഭാഗത്തിന് 29,200 രൂപയുമാണ് അടിസ്ഥാന വേതനം.

എസ്.സി./എസ്.ടി. വിഭാഗക്കാർക്ക് 5 വയസ്സിന്റെയും ഒ.ബി.സി (നോൺ ക്രീമിലെയർ) വിഭാഗക്കാർക്ക് 3 വയസ്സിന്റെയും ഇളവുണ്ട്. ആരോഗ്യക്ഷമതയും നിശ്ചിത ഉയരവും ഭാരവും ആവശ്യമാണ്. joinindiancoastguard.cdac.in വഴി ജനുവരി 4 മുതൽ അപേക്ഷിക്കാം. ഒരാൾക്ക് ഒരു തസ്തികയിലേക്ക് മാത്രമേ അപേക്ഷിക്കാൻ അവസരം ഉണ്ടാകൂ..

അവസാന തീയതി ജനുവരി 14 ആണ്. നാവിക് ജനറൽ ഡ്യൂട്ടി വിഭാഗത്തിന് പ്ലസ്ടുവാണ് യോഗ്യത. പ്ലസ്ടുവിൽ മാത്സ്, ഫിസിക്സ് എന്നീ വിഷയങ്ങൾ പഠിച്ചിരിക്കണം. അപേക്ഷകർ 2000 ഓഗസ്റ്റ് ഒന്നിനും 2004 ജൂലായ് 31നും ഇടയിൽ ജനിച്ചവരായിരിക്കണം

 

Mediawings:

spot_img

Related Articles

Latest news