റിമോട്ട് സെൻസിങ്ങും ജിഐഎസും പഠിക്കാം

ISRO യുടെ ഭാഗമായ ദെഹ്റാദൂണിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിമോട്ട് സെൻസിങ്ങിലെ (IIRS) വിവിധ പ്രോഗ്രാമുകളിലേക്കു മാർച്ച് 31 വരെ ഓൺലൈനായി അപേക്ഷിക്കാം. ദേശീയതലത്തിൽത്തന്നെ വേണ്ടത്ര പഠന സൗകര്യമില്ലാത്ത ജ്യോഗ്രഫിക് ഇൻഫർമേഷൻ സിസ്റ്റവും (ജിഐഎസ്) റിമോട്ട് സെൻസിങ്ങും പഠിക്കാം .നല്ല ജോലിസാധ്യതയുള്ള കോഴ്സുകളാണ്.

പ്രധാന പ്രോഗ്രാമുകൾ

1) MTech in Remote Sensing & GIS : 2 വർഷം.
അഗ്രികൾചർ & സോയിൽസ്, സാറ്റലൈറ്റ് ഇമേജ് അനാലിസിസ് & ഫൊട്ടോഗ്രമെടി, വാട്ടർ റിസോഴ്സസ് തുടങ്ങിയ ശാഖകളിൽ സ്പെഷലൈസേഷനും നടത്താം.

ഓരോ സ്പെഷലൈസേഷനും വേണ്ട യോഗ്യതയുടെ വിശദാംശങ്ങൾ (BTech, MCA തുടങ്ങിയവ) വെബ്സൈറ്റിലുണ്ട്. 55 % മാർക്ക് വേണം.
ഫെനൽ സെമസ്റ്റർ വിദ്യാർഥികളുടെ അപേക്ഷയും പരിഗണിക്കും.

ആകെ 60 സീറ്റ്.

2) PG Diploma in Remote Sensing and GIS- 10 സ്പെഷ്യലൈസേഷനുകൾ ഉണ്ട്

3) MSc in Geo Information Science and Earth Observation .

സർട്ടിഫിക്കറ്റ് /ഹസ്വകാല കോഴ്സുകളുമുണ്ട്. കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും www.https://www.iirs.gov.in/ എന്ന വെബ് സൈറ്റ് പരിശോധിക്കാവുന്നതാണ്

spot_img

Related Articles

Latest news