കെ റെയിൽ: വീടുകൾ കയറിയിറങ്ങി സിപിഎം പ്രചരണം

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ വലിയ അടിസ്ഥാന സൗകര്യ വികസന പദ്ധതിയായ കെ റെയിലിനായി വീടുകൾ തോറും പ്രചാരണം നടത്താൻ തീരുമാനം. കെ റെയിലിനായി വീടുകളിൽ നേരിട്ടെത്തി പ്രചാരണം നടത്താനാണ് സിപിഎം തീരുമാനം. ജനങ്ങളുടെ പിന്തുണ തേടി ലഘുലേഖ പുറത്തിറക്കി.

കെ റെയിലിന്റെ സിൽവർ ലൈൻ പദ്ധതി സംസ്ഥാനത്തെ പരിസ്ഥിതി ലോല പ്രദേശങ്ങളിലൂടെ കടന്നുപോകുന്നില്ലെന്നാണ് സിപിഎം ഉന്നയിക്കുന്ന ഒരു വാദം. പദ്ധതി യാഥാർത്ഥ്യമാക്കുമ്പോൾ ജലാശയങ്ങളും തണ്ണീർത്തടങ്ങളും സംരക്ഷിക്കും. ആരാധനാലയങ്ങളെ പരമാവധി ബാധിക്കാതെ പദ്ധതി നടപ്പാക്കുമെന്നും സിപിഎം പറയുന്നു.

അതേസമയം സിൽവൽ ലൈൻ പദ്ധതിയുടെ ചെലവ് ഒരു ലക്ഷം കോടി കവിയുമെന്നത് വസ്തുതാവിരുദ്ധമായ ആരോപണമാണ്. പദ്ധതി ബാധിക്കുന്ന 9314 കെട്ടിട ഉടമകൾക്ക് നഷ്ടപരിഹാരവും പുനരധിവാസവും ഉറപ്പാക്കും.

എന്നാൽ കേന്ദ്ര സർക്കാർ സഹായിക്കുന്നില്ലെന്നും ലഘുലേഖയിൽ വിമർശനമുണ്ട്. പദ്ധതി അട്ടിമറിക്കാൻ യുഡിഎഫ്-ബിജെപി-ജമാ അത്തെ ഇസ്ലാമി കൂട്ടുകെട്ടാണെന്നും സിപിഎം കുറ്റപ്പെടുത്തുന്നു.

spot_img

Related Articles

Latest news