തിരുവനന്തപുരം: ദേശീയ പാതാ വികസനം ഉണ്ടായാല്‍ സില്‍വര്‍ ലൈന്‍ യാത്രക്ക് ആളുകള്‍ കുറയുമെന്ന് പഠനറിപ്പോര്‍ട്ട്. സില്‍വര്‍ ലൈന്‍ ട്രാഫിക് സ്റ്റഡി റിപ്പോര്‍ട്ടാണ് പുറത്തു വന്നിരിക്കുന്നത്.
റോഡില്‍ ടോള്‍ ഏര്‍പെടുത്തിയാല്‍ സില്‍വര്‍ ലൈനിനെ ബാധിക്കില്ല എന്നാണ് റിപ്പോര്‍ട്ടിലുള്ളത്. നിലവിലെ റെയില്‍ പാത ഇരട്ടിപ്പിച്ചാലും സില്‍വര്‍ ലൈനിനെ ബാധിക്കും. പാതാ ഇരട്ടിപ്പ് നടന്നാല്‍ നിലവിലെ തേര്‍ഡ് എ സി യാത്രക്കാര്‍ സില്‍വര്‍ ലൈനിലേക്ക് വരില്ല. റെയില്‍വെ നിരക്ക് കൂട്ടിയാല്‍ സില്‍വര്‍ ലൈനിനെ ബാധിക്കില്ല എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
പഠന റിപ്പോര്‍ട്ട് ദേശീയ പാത വികസനത്തിന് തടസം നില്‍ക്കുന്നു എന്ന് സില്‍വര്‍ ലൈന്‍ സമര സമിതി പ്രതികരിച്ചു. ഗുണ ദോഷ സാധ്യത ആണ് പഠിച്ചത് എന്ന് കെ റെയില്‍ പറയുന്നു. നിരക്ക് കൂട്ടണം എന്ന് നേരിട്ട് ആവശ്യപ്പെട്ടില്ല എന്നും കെ റെയില്‍ അധികൃതര്‍ വ്യക്തമാക്കി.
Mediawings: