തിരുവനന്തപുരം: സംസ്ഥാനത്ത് ഒരു പുതിയ മന്ത്രി മന്ദിരംകൂടി പണിയുന്നു. റോസ് ഹൗസ് വളപ്പിലാണ് പുതിയ മന്ദിരം നിര്‍മിക്കുക. 21 മന്ത്രിമാര്‍ക്ക് താമസിക്കാന്‍ 20 മന്ദിരങ്ങള്‍ മാത്രമുള്ള സാഹചര്യത്തിലാണ് പുതിയ മന്ദിരം നിര്‍മിക്കുന്നത്.
നിലവില്‍ കായിക മന്ത്രി വി.അബ്ദുറഹ്മാന് വാടകവീട്ടിലാണ് താമസം. പൊതുമരാമത്ത് വകപ്പ് കെട്ടിട നിര്‍മാണത്തിനായുള്ള നടപടികള്‍ ആരംഭിച്ചു. മന്ദിരത്തിനായി വഴുതക്കാട് റോസ് ഹൗസിന്റെ വളപ്പിലാണ് സ്ഥലം കണ്ടെത്തിയിരിക്കുന്നത്.
പൊതുവിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടിയുടെ ഔദ്യോഗിക വസതിയാണ് റോസ് ഹൗസ്. അവിടെ വിശാലമായ സ്ഥലമുണ്ട്. അതിന് പിന്‍ഭാഗത്താണ് പുതിയ മന്ദിരം നിര്‍മിക്കുന്നത്.
നിലവില്‍ സംസ്ഥാനത്ത് മുഖ്യമന്ത്രി അടക്കം 21 മന്ത്രിമാരാണുള്ളത്. 20 പേര്‍ക്കുള്ള ഔദ്യോഗിക വസതി മാത്രമേ ഇപ്പോഴുള്ളൂ. ഒരു മന്ദിരത്തിന്റെ അപര്യാപ്ത പരിഹരിക്കുന്നതിനായാണ് പുതിയ കെട്ടിടം നിര്‍മിക്കുന്നതെന്നാണ് ഔദ്യോഗിക വിശദീകരണം.
എന്നാല്‍ ഇതിന്റെ എസ്റ്റിമേറ്റ് തയ്യാറായില്ല എന്നാണ് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ നല്കുന്ന വിവരം.