കരിപ്പൂര്‍ വിമാനത്താവളം റണ്‍വേനീളം കുറയ്ക്കാന്‍ അനുവധിക്കല്ല – എം ഡി എഫ്

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തിന്റെ റണ്‍വേയുടെ നീളം കുറക്കുകയും വലിയ വിമാനങ്ങളുടെ സര്‍വ്വീസ് ആരംഭിക്കാതിരിക്കുകയും ചെയ്യുന്ന കേന്ദ്ര സര്‍ക്കാരിന്റെ തെറ്റായ നടപടിക്കെതിരെ അതിശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്ന് എംഡിഎഫ് ഓറിയന്റേഷന്‍ ക്യാമ്പ് ദിശ-2 പ്രഖ്യാപിച്ചു. ഇതുസംബന്ധിച്ച് ജനുവരി 6ന് കൊണ്ടോട്ടി വൈദ്യര്‍ സ്മാരകത്തില്‍ ബഹുജന കണ്‍വെന്‍ഷന്‍ വിളിച്ചു ചേര്‍ത്തിട്ടുണ്ട്. കോഴിക്കോട്, മലപ്പുറം ജില്ലകളിലെ 20 ചാപ്റ്ററുകളുടെ ഭാരവാഹികള്‍ , ചാപ്റ്ററുകളുടെ ചുമതലയുള്ള സെന്‍ട്രല്‍ കമ്മറ്റി അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്ത സരോവരം ഹാളില്‍ നടന്ന ക്യാമ്പ് എം.ഡി.എഫ് ചെയര്‍മാന്‍ യു.എ നസീര്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് എസ്.എ. അബൂബക്കര്‍ അദ്ധ്യക്ഷത വഹിച്ചു.

 

ചാപ്റ്ററുകൾക്കുള്ള പ്രവര്‍ത്തന രൂപരേഖ ജന.സെക്രട്ടറി അബ്ദുറഹിമാന്‍ എടകുനി അവതരിപ്പിച്ചു. രക്ഷാധികാരിമാരായ സഹദ് പുറക്കാട്, ഗുലാം ഹുസൈൻ കൊളക്കാടൻ സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ അഡ്വ.സുജാത വര്‍മ്മ, സന്തോഷ് കുമാര്‍, പി.എ അബ്ദുൾ കലാം അസാദ് , പി.കെ.കബീര്‍ സലാല, പൃഥ്വിരാജ് നാറാത്ത്

അഷറഫ് കളത്തിങ്ങൽ പാറ ,കരിം വളാഞ്ചേരി ,അബ്ബാസ് കളത്തിൽ ,സലിം പാറക്കൽ ,ഷെബീർ കോട്ടക്കൽ ,സജ്ന വേങ്ങേരി ഫസ്ന ബാനു പി.കെ എന്നിവര്‍ വിവിധ സെക്ഷനുകള്‍ക്ക് നേതൃത്വം നൽകി

 

വിവിധ ചാപ്റ്റർ ഭാരവാഹികളും സെൻട്രൽ കൗൺസിൽ അംഗങ്ങളും ചർച്ചയിൽ പങ്കെ ടുത്തു

 

ഫോട്ടോ അടിക്കുറിപ്പ്-: മലബാര്‍ ഡവലപ്‌മെന്റ് ഫോറം ഓറിയന്റേഷന്‍ ക്യാമ്പ് ദിശ-2 ചെയര്‍മാന്‍ യു.എ.നസീര്‍ ഉദ്ഘാടനം ചെയ്യുന്നു. രക്ഷാധികാരിമാരായ സഹദ് പുറക്കാട് ,ഗുലാം ഹുസൈൻ കൊളക്കാടൻ അബ്ദുറഹിമാന്‍ എടകുനി, സന്തോഷ് കുമാര്‍, ഗുലാംഹുസൈന്‍ കൊളക്കാടന്‍, പൃഥ്വിരാജ് നാറാത്ത് സമീപം.

spot_img

Related Articles

Latest news