മലപ്പുറം : ബ്രിട്ടീഷ് വിരുദ്ധ ഖിലാഫത്ത് സമരങ്ങളുടെ നേതാവ് വാരിയൻകുന്നത്തിനെപട്ടാളം പിടികൂടി അറസ്റ്റ് ചെയ്തതിന് നൂറ് വർഷം തികയുന്നതിനോടനുബന്ധിച്ച് (2022 ജനുവരി 6) വാരിയൻകുന്നത്തിൻ്റെദക്ഷിണ കേരളത്തിലെ ഈരാറ്റുപേട്ടയിലുള്ള കുടുംബം മലബാറിലെ പോരാട്ട ഭൂമികളിലൂടെ ഇന്ന്(2022, ജനുവരി 5ന് ) രാവിലെ 8 മുതൽ സ്മൃതിയാത്ര സംഘടിപ്പിക്കും.
വാരിയൻ കുന്നത്തിൻ്റെ കുടുംബാംഗങ്ങളായ പ്രമുഖ പണ്ഡിതൻ മുഹമ്മദ് നദീർ മൗലവി, ചരിത്രകാരനും, ഗ്രന്ഥരചയിതാവുമായ ജാഫർ ഈരാറ്റുപ്പേട്ട എന്നിവരുടെ
നേതൃത്വത്തിലാണ് സ്മൃതി യാത്ര പ്രയാണം.
വാരിയൻകുന്നത്തിനെ ബ്രിട്ടീഷ് പട്ടാളം പിടികൂടിയ വള്ളുവങ്ങാട് വീട്ടിക്കുന്നിലെ ചിങ്കക്കല്ലിൽ നിന്നും തുടങ്ങി, ചോക്കാട്, കല്ലാമൂല, കരുവാരകുണ്ട്, പാണ്ടിക്കാട്, വാരിയൻകുന്ന്, നെല്ലിക്കുത്ത്, പൂക്കോട്ടൂർ, കുണ്ടോട്ടി, എന്നിവിടങ്ങളിലെ മലബാർ സമര ഭൂമികൾ സന്ദർഷിച്ച് മലപ്പുറം കോട്ടക്കുന്നിലാണ് സമാപിക്കുകയാത്ര
അംഗങ്ങൾക്ക് വാരിയൻകുന്നൻ കുഞ്ഞഹമ്മദ് ഹാജിയുടെ കുടുംബകൂട്ടായ്മയായ
ചക്കിപ്പറമ്പൻ ഫാമിലി അസോസിയേഷൻ്റെ നേതൃത്വത്തിൽ ബുധനാഴ്ച വൈകുന്നേരം 5 മണിക്ക് മലപ്പുറം കോട്ടക്കുന്നിൽ വെച്ച് സ്വീകരണം നൽകും.
അധിനിവേഷ വിരുദ്ധമായ പോരാട്ടങ്ങൾക്ക് നേതൃത്വം നൽകിയതിൻ്റെ പേരിൽ ബ്രട്ടീഷ് പട്ടാളം നിരന്തരം വേട്ടയാടിയതിനെ തുടർന്ന് ദക്ഷിണ കേരളത്തിലേക്ക് പാലായനം ചെയ്ത വാരിയൻകുന്നത്തിൻ്റെ പിതാവ് ചക്കിപ്പറമ്പൻ മൊയ്തീൻകുട്ടി ഹാജിയുടെ പേരമക്കളാണ് ഈരാറ്റുപ്പേട്ടയിൽ നിന്നും മലപ്പുറത്തെ
പൂർവ്വപിതാക്കളുടെ പോരാട്ട ഭൂമികയിലെത്തുക
എന്ന് ചക്കിപ്പറമ്പൻ ഫാമിലി അസോസിയേഷൻ ജില്ല കമ്മിറ്റി അറിയിച്ചു.