2860 മീറ്റർ നീളമുള്ള കരിപ്പൂർ വിമാനത്താവളത്തിലെ റൺവേ 2560 മിറ്ററാക്കി വെട്ടിച്ചുരുക്കാനുള്ള വൻ ഗൂഡാലോചനയാണന്നും വിമാന അപകട റിപ്പോർട്ടും വ്യോമയാന മന്ത്രാലയത്തിൻ്റെ മൂന്നംഗ സമിതിയുടെ റിപ്പോർട്ടും വിമാനത്താവളത്തിന് സേഫ്റ്റി പ്രശ്നങ്ങളിലെന്ന് ഉറപ്പ് പറഞ്ഞിട്ടും നിർത്തലാക്കിയ വലിയ വിമാനങ്ങൾക്ക് അനുമതി നൽകേണ്ടി വരുമെന്നായപ്പോൾ ഉദ്യോഗസ്ഥൻമാരും വ്യോമയാന മന്ത്രാലയവും പുതിയ തന്ത്രം മെനഞ്ഞ് വിമാനതാവളത്തെ എന്നെന്നെക്കുമായി അടച്ച് പൂട്ടാനുള്ള വൻ ഗൂഢാലോചന നടത്തുകയാണന്ന് മലബാർഡവലെമെൻ്റ് ഫോറം സെൻട്രൽ കമ്മിറ്റി ആരോപിച്ചു
ഇത് അംഗികരിക്കാനാവില്ല , റൺവേ നിളം കുറച്ച് റൺവേയുടെ റസ വർദ്ദിപ്പിക്കാനാണ് നീക്കം. ഇൻറർനാഷണൽ സ്റ്റാൻഡേഡ് അനുസരിച്ച് റസ ഏരിയ 90 മീറ്റർ ആണ് . എന്നാൽ 2017 ൽ ഡി.ജി. സി എ യുടെ നിർദ്ദേശപ്രകാരം 90 മിറ്റിൽ നിന്ന് റസ എരിയ 240 മീറ്ററാക്കി വർദ്ദിപ്പിച്ചിട്ടുണ്ട്.
എനിയും റസ വർദ്ദിപ്പിക്കാനെന്ന പേരിൽ റൺവേ നീളം കുറക്കുകയും അന്താരാഷ്ട്ര വിമാന കമ്പനികൾക്ക് കരിപ്പൂരിലെക്ക് വിമാനം പറപ്പിക്കാനുള്ള നിലവിലുള്ള താൽപര്യത്തെയും സാധാരണ പ്രവാസികൾക്ക് വലിയ വിമാനങ്ങൾ സർവ്വീസ് നടത്തുക കുടുതൽ സീറ്റുകൾക്ക് ഉണ്ടാകുമ്പോൾ മിതമായ ടിക്കറ്റ് നിരക്ക് ലഭിക്കുമെന്ന പ്രതീക്ഷയും നഷ്ടപ്പെടുകയാണ്
ഇത് ഉദ്യോഗസ്ഥരുടെയും ചില ലോബികളുടെയും താൽപര്യമനുസരിച്ച് ഉണ്ടാക്കുന്ന തിരക്കഥയാണ്. ഇതിനെ ജനപ്രതിനിധികളെയും ബഹുജനങ്ങളെയും സംഘടിപ്പിച്ച് വൻ പ്രക്ഷോഭത്തിലൂടെ ചെറുത്തു തോൽപ്പിക്കുമെന്ന് എം.ഡി.എഫ് ചെയർമാൻ യു എ നസീർ പ്രസിഡൻറ് എസ്സ്. എ. അബുബക്കർ , ജന. സെക്രട്ടറി അബ്ദുറഹിമാൻ ഇടക്കുനി ട്രഷറർ വി.പി സന്തോഷ്കുമാറും പ്രസ്താവനയിൽ പറഞ്ഞു
ബഹുജന പ്രക്ഷോഭ പരിപാടികൾ പ്രഖ്യാപിക്കാൻ സ്ഥലം എം. എൽ എ ടി. വി. ഇബ്രാഹിമിൻ്റെ നേതൃത്വത്തിൽ എം. ഡി.എഫ് വിളിച്ചു ചേർത്ത സമര പ്രഖ്യാപന കൺവൻഷൻ നാളെ വൈകുന്നേരം 4.30 ന് കൊണ്ടോട്ടി മോയിൻകുട്ടി വൈദ്യർ സ്മാര ഓഡിറ്റോറിയത്തിൽ കോവിഡ് മാനദണ്ഡങ്ങൾ മാനിച്ച് കോഴിക്കോട് എം.പിയും എയർപോർട്ട് വികസന സമിതി കോ: ചെയർമാനുമായ എം.കെ രാഘവൻ ഉദ്ഘാടനം ചെയ്യും. മുൻ മന്ത്രിയും വഖഫ് ബോർഡ് ചെയർമാനുമായ ടി.കെ ഹംസ മുഖ്യ പ്രഭാഷണം നടത്തും.
ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് എം കെ റഫീക്ക, മുൻസിപ്പൽ ചെയർമാൻ ഫാത്തിമത്ത് സുഹറാബി ടി.സി , ജില്ലാ പഞ്ചായത്ത് പ്രതിപക്ഷ നേതാവ് അഡ്വ. പി.പി മോഹൻദാസ് , മുൻസിപ്പൽ പ്രതിപക്ഷ നേതാവ് ഷിഹാബുദ്ദിൻ കോട്ട, വിവിധ രാഷ്ട്രിയ പാർട്ടികളുടെയുും സംസ്ക്കാരിക സംഘടനകളുടെയും ജില്ലാ അദ്ധ്യക്ഷന്മാർ , ജില്ലാ പഞ്ചായത്ത് അംഗങ്ങൾ, ത്രിതല പഞ്ചായത്ത് അദ്ധ്യക്ഷന്മാരും അംഗങ്ങളും , എം.ഡി.എഫ് വിവിധ ചാപ്റ്ററുകളുടെ ഭാരവാഹികളും കൺവെൻഷനിൽ പങ്കെടുക്കും.