അഞ്ച് സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നതോടെ സ്ഥാനാർത്ഥി നിർണ്ണയ ചർച്ചകൾ സജീവമാക്കി രാഷ്ട്രീയ പാർട്ടികൾ. അന്തിമ സ്ഥാനാർത്ഥി പട്ടികയ്ക്ക് അംഗീകാരം നൽകാൻ ബിജെപി പാർലമെൻററി പാർട്ടി യോഗം ഈയാഴ്ച ചേരും.
സ്ഥാനാർത്ഥി നിർണയം കൂടുതൽ ശ്രദ്ധയോടെ നടത്താനാണ് ബിജെപിയുടെ ശ്രമം. സിറ്റിംഗ് എംഎൽഎമാരിൽ നിശ്ചിതശതമാനത്തിന് വീണ്ടും മത്സരിക്കാൻ പാർട്ടി ടിക്കറ്റ് നൽകില്ല.
കോൺഗ്രസും സ്ഥാനാർത്ഥി നിർണയം ഈ ആഴ്ച തന്നെ പൂർത്തിയാക്കാനാണ് ശ്രമിക്കുന്നത്. രാഹുൽ ഗാന്ധി മടങ്ങിയെത്തിയാൽ ഉടൻ അന്തിമഘട്ടത്തിലേക്ക് പാർട്ടി കടക്കും.
ആം ആദ്മി പാർട്ടിയുടെ സ്ഥാനാർത്ഥി നിർണ്ണയ ചർച്ചകളിൽ ഇന്നലെ പഞ്ചാബിൽ സംഘർഷമുണ്ടായിരുന്നു. ഈ പശ്ചാത്തലത്തിൽ അരവിന്ദ് കെജ്‌രിവാൾ ആകും ഇനി സ്ഥാനാർത്ഥി നിർണ്ണയ ചർച്ചകൾ പഞ്ചാബിൽ നടത്തുക.
എസ്.പി, ബി.എസ്.പി പാർട്ടികളും സ്ഥാനാർത്ഥി പ്രഖ്യാപനം ഔദ്യോഗികമായി ഈ ആഴ്ച തന്നെ നടത്താൻ ആണ് ശ്രമിക്കുന്നത്.