തിരുവനന്തപുരം: കൊവിഡ് കാലത്ത് സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം ചെയ്ത റേഷന്‍ വ്യാപാരികളുടെ സേവനത്തിന് പ്രതിഫലം നല്‍കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരായി.
11 മാസത്തെ കമ്മിഷന്‍ തുക വ്യാപാരികള്‍ക്ക് നല്‍കാതിരിക്കാന്‍ കഴിയില്ലെന്നും ഇതുസംബന്ധിച്ച് വ്യാപാരികളുമായി ചര്‍ച്ച നടത്തി ഈ മാസം 11ന് തീരുമാനം അറിയിക്കണമെന്നും സര്‍ക്കാരിനോട് ഹൈക്കോടതി വാക്കാല്‍ ആവശ്യപ്പെട്ടതോടെയാണിത്.
നേരത്തെ കിറ്റ് വിതരണം ചെയ്ത വകയില്‍ റേഷന്‍ വ്യാപാരികള്‍ക്ക് നല്‍കേണ്ട കമ്മിഷന്‍ തുക നല്‍കാതെ കിറ്റ് നല്‍കിയത് ‘സൗജന്യ സേവന’മാക്കുകയാരിന്നു ഭക്ഷ്യവകുപ്പ്. ഇതിനെതിരെ റേഷന്‍ വ്യാപാരികളുടെ സംഘടനയാണ് കോടതിയെ സമീപിച്ചത്. സര്‍ക്കാര്‍ വ്യാപാരികള്‍ക്ക് എതിരല്ലെന്നും ഉടന്‍ അവരുമായി ചര്‍ച്ച നടത്തുമെന്നും മന്ത്രി ജി.ആര്‍. അനില്‍ അറിയിച്ചു.
2020 ഏപ്രില്‍ മുതലാണ് സംസ്ഥാനത്ത് കിറ്റ് വിതരണം ആരംഭിച്ചത്. കൊവിഡ് കാലത്ത് ഓഫീസില്‍ എത്താതെ വീട്ടിലിരുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും അദ്ധ്യാപകര്‍ക്കും ശമ്ബളം നല്‍കിയ സര്‍ക്കാര്‍, രോഗഭീതിയിലും ജീവന്‍ പണയംവച്ച് റേഷനും കിറ്റ് വിതരണം നടത്തിയ വ്യാപാരികളെ പറഞ്ഞുപറ്റിക്കുകയായിരുന്നുവെന്നാണ് വ്യാപാരികളുടെ ആരോപണം. റേഷനും കിറ്റും വിതരണം ചെയ്യാന്‍ കടകള്‍ തുറന്നതോടെ വ്യാപാരികളും സെയില്‍സ്‌മാന്‍മാരുമടക്കം 65 പേരാണ് മരണത്തിന് കീഴടങ്ങിയെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.
സാധനങ്ങള്‍ പാക്ക് ചെയ്യുന്നതിനും എല്ലാ ഇനങ്ങളും കിറ്റിലാക്കി സീല്‍ ചെയ്യുന്നതിനും കിറ്റുകള്‍ സൂക്ഷിക്കുന്നതിനും ഗോഡൗണുകള്‍ക്കുള്ള വാടകയും കയറ്റിറക്ക് കൂലിയും വാഹന ചാര്‍ജും ദിവസവേതന തൊഴിലാളികള്‍ക്കുള്ള കൂലിയുമടക്കം കിറ്റിന്റെ പേരില്‍ ഭക്ഷ്യവകുപ്പ് വന്‍തുക ചെലവഴിച്ചു. 13 മാസം കിറ്റ് വിതരണം നടത്തിയതില്‍ രണ്ട് മാസത്തെ കമ്മിഷന്‍ മാത്രമാണ് ഇതുവരെ റേഷന്‍ വ്യാപാരികള്‍ക്ക് നല്‍കിയത്.
Mediawings: