പ്രവാസികളോടുള്ള അശാസ്ത്രീയ കൊറാന്റയിനെതിരെ ഒഐസിസി തൃശൂർ ജില്ല കമ്മിറ്റി.

ആഗോള തലത്തിൽ രാഷ്ട്രങ്ങളെയും, മനുഷ്യരെയും ഒരു പോലെ തളർത്തിയ, വർധിത വീര്യത്തോടെ ഇപ്പോളും നമ്മെ ആക്രമിച്ചു

കൊണ്ടിരിക്കുന്ന കോവിഡ് 19 വൈറസിന്റെയും, അതിന്റെ വകഭേദങ്ങളായ ഓമിക്രോണിന്റെയും  പ്രതിസന്ധിയുടെ സാഹചര്യത്തിൽ കേരള സർക്കാർ ഗൾഫ് നാടുകളിലെ മലയാളികളോട് കാണിക്കുന്ന കൊറാന്റയിൻ വിവേചനത്തിന് അറുതി വരുത്തുവാൻ പ്രതിഷേധങ്ങളുമായി എല്ലാ സംഘടനകളും മുന്നോട്ടു വരണമെന്ന് ഒഐസിസി തൃശൂർ ജില്ലാ കമ്മിറ്റി പത്ര കുറിപ്പിലൂടെ ആവശ്യപ്പെട്ടു..

 

ഈ വിഷയത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ടുകൊണ്ട് സംസ്ഥാന മുഖ്യമന്ത്രി ക്കും പ്രതിപക്ഷ നേതാവിനും നിവേദനം അയച്ചിട്ടുണ്ടെന്നും തൃശൂർ ജില്ലാ കമ്മിറ്റി പ്രസിഡന്റ് സുരേഷ് ശങ്കർ പറഞ്ഞു.

 

സൗദി അറേബ്യ യിൽ നിന്നും ബൂസ്റ്റർ ഡോസ് അടക്കം മൂന്ന് ഡോസ് വാക്സിൻ എടുത്തു ഒരു മാസത്തെ ലീവിന് വരുന്ന പ്രവാസികളോട് ഒരാഴ്ചത്തെ കൊറാന്റയിൻ ആവശ്യപ്പെടുന്ന സംസ്ഥാന സർക്കാരിന്റെ നിലപാടുകൾ ഒരിക്കലും ആർക്കും ഉൾകൊള്ളാൻ കഴിയുന്ന ഒന്നല്ല. കേരളത്തിൽ ഒരു നിയന്ത്രണങ്ങളും ഇല്ലാതെ രാഷ്ട്രീയ പാർട്ടികളും മത-വർഗീയ സംഘടനകളും നടത്തുന്ന പ്രക്ഷോഭങ്ങളും ആഘോഷങ്ങളും അനുസൂതം നടക്കുമ്പോൾ പ്രവാസികളോട് കൊറന്റയിൻ വിഷയത്തിൽ കാണിക്കുന്ന ഈ വിവേചനം ജനാധിപത്യ വിരുദ്ധമാണ്.

 

  1. അവധിക്കു നാട്ടിലേക്ക് വരുന്ന പ്രവാസികൾക്കു pcr നെഗറ്റീവ് സെര്ടിഫിക്കേറ്റു നിര്ബന്ധമാണ്. പോരാതെ എയർപോർട്ടിൽ വന്നിറങ്ങിയാൽ വീണ്ടും കോവിഡ് ടെസ്റ്റ്. ഇവിടെ നിന്നും  ബൂസ്റ്റർ ഡോസടക്കം മൂന്നു ഡോസ് എടുത്തു നാട്ടിലേക്ക് വരുന്ന പ്രവാസിക്ക് 7 ദിവസം നിർബന്ധിത ഹോം ക്വാരൻ്റെയ്ൻ എന്ന അശാസ്ത്രീയമായ സർക്കാർ തീരുമാനം ഒരിക്കലും അംഗീകരിക്കാൻ കഴിയുന്ന ഒന്നല്ല.

ഈ കരിനിയമത്തിനു എതിരെ പ്രവാസികളെ എന്നും രണ്ടാം തരം പൗരന്മാരായി കാണുന്ന അധികാരവർഗത്തിന്റെ നടപടികൾക്കു എതിരെ കൊടിയുടെയും ജാതിയുടെയും, മതത്തിന്റെയും വർഗത്തിന്റെയും വിയോജിപ്പുകൾ മാറ്റിവെച്ചു എല്ലാവരും ഒന്നായി പ്രതിഷേധം ശക്തമാക്കണമെന്നും ഒഐസിസി തൃശൂർ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

spot_img

Related Articles

Latest news