കരിപ്പൂർ എയർപ്പോർട്ടിൽ വലിയ വിമാനങ്ങൾക്കുള്ള അനുമതി എന്നെന്നേക്കുമായി തടയാനും അത് വഴി വിമാനതാവളത്തെ ചെറുതാക്കി ഇല്ലാതാക്കാനുമുള്ള ഗുഢാലോചനയുടെ ഭാഗമാണ് വിമാനതാവളത്തിൻ്റെ റൺവേ വെട്ടിക്കുറക്കാനുള്ള തിരുമാനം അണിയറയിൽ നടക്കുന്നത്. ഈ ഗൂഢ നീക്കത്തെ വിമാനത്താവളം ഉപയോഗിക്കുന്ന മലപ്പുറം കോഴിക്കോട്, വയനാട്, പാലക്കാട് ജില്ലയിലെ ലക്ഷകണക്കിന് വരുന്ന ബഹുജനങ്ങളെയും ജനപ്രതിനിധികളെയും അണിനിരത്തി പ്രതിരോധിക്കുമെന്ന് മലബാർ ഡവലെപ്പ്മെൻ്റ് ഫോറം കരിപ്പൂർ സംയുക്ത സമരസമിതി നേതാക്കൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
2860 മീറ്റർ നീളമുള്ള റൺവെ 300 മീറ്റർ വെട്ടികുറച്ച് റൺവെയുടെ നീളം കുറക്കാനുമുള്ള അധികൃതരുടെ നീക്കത്തിനെതിരെ ജനുവരി 14 ന് വെള്ളിയാഴ്ച രാവിലെ 9 മണിക്ക് കരിപ്പൂരിൽ ബഹുജനങ്ങളെയും ജനപ്രതിനിധികളെയും പങ്കെടുപ്പിച്ച് കൊണ്ട് എയർപോർട്ട് മാർച്ച് നടത്തുമെന്ന് മലബാർ ഡവലപ്മെന്റ് ഫോറം (എം.ഡി.എഫ്) ഭാരവാഹികൾ മലപ്പുറത്ത് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
പൊതുമേഖലയിൽ ഏറ്റവും കൂടുതൽ ലാഭകരമായി പ്രവർത്തിക്കുന്നതും പ്രവാസികളടക്കമുള്ള വൻ ജനപങ്കാളിത്തത്തോടെ നിലവിൽ വന്നതുമായ കരിപ്പൂർ എയർപോർട്ടിനെ തകർക്കാനുള്ള അണിയറ ശ്രമങ്ങൾ തുടങ്ങിയിട്ട് കാലങ്ങളേറെയായിട്ടുണ്ട്. കരിപ്പൂരിന്റെ തകർച്ചക്ക് വേണ്ടിമാത്രം ഉദ്യോഗസ്ഥ തലത്തിലും ഭരണ തലത്തിലും ചില ലോബികൾ തന്നെ പ്രവർത്തിക്കുന്നുണ്ട്. ഈ ലോബികളുടെ ഗൂഡാലോചനക്കെതിരെ മലബാറിന്റെ രോഷം ഉയർന്ന് വരേണ്ടതുണ്ട്.
പൈലറ്റിൻ്റെ അനാസ്ഥ കാരണം ഒരു വിമാനാപകടം നടന്നതിന്റെ പേരിൽ ഇന്ന് കരിപ്പൂരിൽ നിന്നുള്ള വലിയ വിമാന സർവ്വീസുകൾ മുടക്കിയ ഡി.ജി.സി.എ അപകടത്തിൻ്റെ അന്വേഷണ റിപ്പോർട്ട് വൈകിപ്പിക്കാൻ വലിയ ശ്രമം നടത്തി. എംഡിഎഫിന്റെ നേതൃത്വത്തിൽ വലിയ പ്രതിഷേധം ഉണ്ടായപ്പോൾ റിപ്പോർട്ട് വന്നു. റിപ്പോർട്ടിൽ വിമാനതാവളത്തിന് യാതോരു സുരക്ഷാ പ്രശ്നവും ഇല്ലന്ന് പറഞ്ഞിട്ടും വ്യാമയാന വകുപ്പ് മൂന്നംഗ സമിതിയെ വെച്ച് വീണ്ടും സുരക്ഷാ വിഷയം അന്വേഷണം നടത്തി സമയം നീട്ടിയെടുത്തു. മുന്നംഗ സമിതിയുടെ റിപ്പോർട്ടും വലിയ വിമാനങ്ങൾ വരുന്നതിന് തടസ്സമില്ലന്നായപ്പോൾ റൺവേവെട്ടികുറച്ച് വലിയ വിമാനങ്ങളുടെ സർവ്വീസ് പൂർണ്ണമായും ഇല്ലാതാക്കാനാണ് ഈ നീക്കം.ഇത് അനുവധിക്കില്ല. എന്ത് വില കൊടുത്തും ചെറുത്ത് തോൽപ്പിക്കുമെന്ന് സംയുക്ത സമരസമിതി ജനറൽ കൺവീനർ അബ്ദുറഹിമാൻ ഇടക്കുനി പറഞ്ഞു . റൺവെക്ക് നീളം പോരെന്ന് പറയുന്നവർ തന്നെ റൺവെ വെട്ടി കുറക്കാനുള്ള തീവ്രശ്രമത്തിലാണ്.റൺവേയുടെ നിളം വർധിപ്പിച്ചു വിദേശ വിമാനകമ്പനികളുടെ സർവ്വീസിന് സൗകര്യം ഒരുക്കേണ്ടതിന് പകരം എല്ലാം ഇല്ലാതാക്കാനാണ് ശ്രമം.
വലിയ വിമാനങ്ങൾ വന്നാൽ ഡിമാൻഡ് കുറയും. അത് വഴി സാധാരണ കഫറ്റിരിയയിലും ,ല ഗ്രോസറിയിലും നിർമ്മാണ മേഖലയിലും വിദേശത്ത് ജോലി ചെയ്യുന്ന പാവങ്ങളായ യാത്രക്കാർക്ക് ചെറിയ ടിക്കറ്റ് ചാർജ്ജ് ലഭിക്കാനുള്ള സൗകര്യമുണ്ടാവും. ഇത് ഇല്ലാതാക്കാനും മറ്റ് പലരെയും സഹായിക്കാനുമാണ് ഉദ്യോഗസ്ഥരും കേന്ദ്ര ഗവൺമെൻ്റും ശ്രമം നടത്തുന്നത് .ഇതിനെതിരെ ബഹുജന രോഷം ഉയർത്തും.
കരിപ്പൂർ റൺവെ വെട്ടിക്കുറക്കാനുള്ള നീക്കം ഉപേക്ഷിക്കുക. വലിയ വിമാനങ്ങൾക്ക് അനുമതി നിഷേധിച്ച തീരുമാനം പിൻവലിച്ച് ഉടൻ സർവ്വീസിന് അനുമതി നൽകുക, വിമാനത്താവളത്തിന്റെ സമഗ്ര വികസനം യുദ്ധകാല അടിസ്ഥാനത്തിൽ നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ടാണ് എം.പി മാർ, എംൽഎ മാർ മറ്റു ജനപ്രതിധികൾ, മത-രാഷ്ട്രീയ-സാമൂഹ്യ -സാംസ്കാരിക സംഘടനകൾ എന്നിവരെ അണിനിരത്തികൊണ്ട് ജനുവരി 14 വെള്ളിയാഴ്ച രാവിലെ 9 മണിക്ക് എം.ഡി.എഫ് സംയുക്ത സമര സമിതിയുടെ .ആഭിമുഖ്യത്തിൽ എയർപോർട്ട് മാർച്ച് സംഘടിപ്പിച്ചിരിക്കുന്നത്.
.കരിപ്പൂർ ഹജ്ജ് ഹൗസ് പരിസരത്ത് നിന്നും തുടങ്ങുന്ന മാർച്ച് പ്രതിപക്ഷ ഉപനേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി എം.എൽ.എ. ഉൽഘാടനം ചെയ്യും സയുക്ത സമര സമിതി ചെയർമാൻ ടി.വി.ഇബ്രാഹിം.എം.എൽ.എ അദ്ധ്യക്ഷ്യം വഹിക്കും.
എം.പി.മാരായ എളമരം കരിം ഇ.ടി.മുഹമ്മദ് ബഷീർ, ഡോ:അബ്ദുസ്സമദ് സമദാനി, എം.കെ.രാഘവൻ, പി.വി.അബ്ദുൽ വഹാബ്,എം.എൽ.എമാരായ കെ.പി.എ.മജീദ്, എ.പി.അനിൽ കുമാർ, ,ടി.സിദ്ധീഖ്, തോട്ടത്തിൽ രവീന്ദ്രൻ, പി.ടി.എ.റഹീം,പി.അബ്ദുൽ ഹമീദ്, അഡ്വ:യു .എ.ലത്തീഫ്, പി.കെ.ബഷീർ, ലിന്റോ ജോസഫ്,നോർക്ക വൈസ് ചെയർമാൻ പി.ശ്രീരാമകൃഷ്ണൻ, ജില്ലാ പഞ്ചായത്ത് പ്രസിണ്ടണ്ട് എം.കെ റഫീഖ മുൻസിപ്പൽ ചെയർമാൻമാരായ ടി.സി ഫാത്തിമ സുഹറാബി (കൊണ്ടോട്ടി) കെ.പി മുഹമ്മദ് കുട്ടി (തിരുരങ്ങാടി) ബുഷ്റ കോട്ടക്കൽ (മലപ്പുറം)വി എൻ മോഹൻദാസ്(സി.പി..ഐ.എം ജില്ലാ സെക്രട്ടറി)അഡ്വ .വി .ജോയ് (ഡി.സി.സി പ്രസിഡൻ്റ്)അഡ്വ. സമദ് (സി.പി.ഐജില്ലാ കമ്മിറ്റി മെമ്പർ) ടി.എ സമദ് (ഐ.എൻ.എൽ ജില്ലാ പ്രസിണ്ടണ്ട് നാസർ കിഴ് പറമ്പ് (വെൽഫയർ പാർട്ടി ജില്ലാപ്രസിണ്ടണ്ട് )അബ്ദുസമദ് പുക്കോട്ടൂർ (SYS സംസ്ഥാന സെക്രട്ടറി)ജമാൽ കരുളായി (മുസ്ലിം ജമാഅത്ത് ജില്ലാ സെക്രട്ടറി ) Dr ഹുസൈൻ മടവൂർ ( ജന: സെക്രട്ടറി അഖിലേന്ത്യ ഇസ് ലാഹി മുവ്മെൻ്റ്) സി.പി ഉമർ സുല്ലമി (ജന.. സെക്രട്ടറി മർക്കസു ദഅവ)അബ്ദുൽ ഹക്കിം നദ് വി (സെക്രട്ടറി ജമാഅത്തെ ഇസ് ലാമി കേരള) ടി.കെ അഷറഫ് (സംസ്ഥാന ജന. സെക്രട്ടറി വിസ്ഡം)എന്നിവർ മാർച്ചിൽ പങ്കെടുത്ത് സംസാരിക്കും.
വിവിധ രാഷ്ടിയ മത സംസ്ക്കാരിക സംഘടനകളുടെ നേതാക്കൾ യുവജന വിദ്യാർത്ഥി മഹിളാ തൊഴിലാളി സംഘടനാ നേതാക്കൾ മാർച്ചിൽ അണിനിരക്കും
വാർത്താ സമ്മേളനത്തിൽ എം ഡി.ഫ് സംയുക്ത സമരസമിതി ജനറൽ കൺവീനർ അബ്ദുറഹിമാൻ ഇടക്കുനി ട്രഷറർ അബ്ദുറഹിമാൻ ഇണ്ണി, ഭാരവാഹികളായ സന്തോഷ് വലിയപറമ്പത്ത്, അഷറഫ് കളത്തിങ്ങൽപാറ , പ്രഥ്വുരാജ് നാറാത്ത്, ഷെബീറലി കോട്ടക്കൽ ,ഉമ്മർകോയ തുറക്കൽ, സജിത്ത് കുന്നത്ത് എന്നിവർ പങ്കെടുത്തു.
റൺവേ വെട്ടിക്കുറക്കാനുള്ള തിരുമാനം പിൻവലിക്കുന്നത് വരെ തുടർസമരം സംഘടിപ്പിക്കും. നിരാഹര സമരമുൾപ്പെടെ വിവിധ സമരപരിപാടികൾക്ക് നേതൃത്വം നൽകും.വിമാനതാവളത്തിൻ്റെ വികസനം ഉറപ്പ് വരുത്തുന്നത് വരെ ഒരു സ്ഥിരം സമിതിയായി എം.പിമാരായ എളരമം കരിം, ഇ. ടി മുഹമ്മദ് ബഷീർ, എം കെ രാഘവൻ ,വി .പി അബ്ദുൾ വഹാബ് വിമാനതാവളത്തിൻ്റെ പരിസര മണ്ഡലത്തിലെ 15 എം എൽ മാരും രക്ഷാധികാരികളായും, സ്ഥലം എം.എൽ.എ ടി.വി ഇബ്രാഹിം ചെയർമാനായും എം.ഡി.എഫ് ജനറൽ സെക്രട്ടറി അബ്ദുറഹിമാൻ ഇടക്കുനി ജനറൽ കൺവീനറായും മുൻ ഹജജ് കമ്മിറ്റി മെമ്പർ അബ്ദുറഹിമാൻ ഇണ്ണി ഖജാൻജിയായും ജനപ്രതിനിധികളും രാഷ്ട്രീയ മത സംഘടനാ .നേതാക്കൾ ഭാരവാഹികളായുമുള്ള സമിതിയാണ് തുടർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുക.