തുടർ ചികിത്സയുടെ ഭാഗമായുള്ള പരിശോധനകൾക്കായി മുഖ്യമന്ത്രി പിണറായി വിജയൻ യുഎസിലേക്ക്. കൊച്ചി വിമാനത്താവളത്തിൽ നിന്ന് ഇന്ന് പുലർച്ചെ 4.30 ന് എമിറേറ്റ്‌സ് വിമാനത്തിൽ ദുബായിലേക്കും അവിടെ നിന്നുള്ള തുടർ വിമാനത്തിൽ യുഎസിലേക്കുമാണ് യാത്ര. ഭാര്യ കമലയും പിഎ വി.എം.സുനീഷും ഒപ്പം ഉണ്ട്.
ഇന്നലെ വൈകിട്ട് ആറരയോടെ മുഖ്യമന്ത്രി കൊച്ചി വിമാനത്താവളത്തിലെത്തി. വിമാനത്താവളത്തിലെ അതിഥി മുറിയിൽ ആണ് രാത്രി തങ്ങിയത്. അമേരിക്കയിലെ മിനസോട്ടയിലെ മേയോ ക്ലിനിക്കിലാണു ചികിത്സ. 29 ന് മടങ്ങിയെത്തും. 2018 ലും മേയോ ക്ലിനിക്കിൽ പിണറായി ചികിത്സ തേടിയിരുന്നു. തുടർ പരിശോധനകൾ കഴിഞ്ഞ ഒക്ടോബറിൽ നടത്തേണ്ടതായിരുന്നു. ഇതിനിടെ ചെന്നൈയിൽ ചികിത്സ തേടി.
രണ്ടാഴ്ചയോളം മുഖ്യമന്ത്രി വിദേശത്താണെങ്കിലും ചുമതല ആർക്കും നൽകിയിട്ടില്ല. ഓൺലൈനായി മന്ത്രിസഭ ചേരുമെന്നും ഇ ഫയൽ സംവിധാനത്തിലൂടെ അത്യാവശ്യ ഫയലുകളിൽ തീരുമാനമെടുക്കുമെന്നും അറിയിച്ചിട്ടുണ്ട്. 19നു പതിവു മന്ത്രിസഭായോഗം ഓൺലൈനായി ചേരും.
Mediawings: