പോളണ്ടിൻ്റെ റോബർട്ട് ലെവൻഡോവ്സ്കിക്ക് ഫിഫയുടെ മികച്ച ഫുട്ബോളർ പുരസ്കാരം. ബയേൺ സൂപ്പർതാരം തുടർച്ചയായ രണ്ടാം തവണയാണ് പുരസ്കാരത്തിന് അർഹനാകുന്നത്.
ലയണൽ മെസിയേയും മുഹമ്മദ് സാലയേയും പിന്തള്ളിയാണ് ലെവൻഡോവ്സ്കിയുടെ നേട്ടം. ഫിഫ ആസ്ഥാനമായ സൂറിച്ചില്‍ നടന്ന ചടങ്ങിലാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്. വോട്ടെടുപ്പില്‍ എല്ലാ വോട്ടിന്റെയും അടിസ്ഥാനത്തില്‍ 48 പൊയന്റോടെയാണ് ലെവന്റോവസ്കി അവാര്‍ഡ് നേടിയത്. ഫാന്‍സ് വോട്ടില്‍ മെസി മുന്നില്‍ എത്തിയെങ്കിലും ദേശീയ കോച്ചുമാര്‍, ക്യാപ്റ്റന്മാര്, മീഡിയോ വോട്ടുകളില്‍ ലെവന്റോവസ്കി മുന്നിലെത്തി.
സ്പാനീഷ് താരം അലക്സിയെ പ്യൂട്ടെല്ലാസാണ് മികച്ച വനിത ഫുട്ബോളർ. ഫിഫ അവാര്‍ഡ് നേടുന്ന ആദ്യ സ്പാനീഷ് താരം കൂടിയാണ് അലക്സിയെ. മികച്ച ഗോള്‍കീപ്പര്‍ അവാര്‍ഡ് ചെല്‍സി ഗോള്‍കീപ്പർ എഡ്വോര്‍ഡ് മെന്റി നേടി. ചിലി താരവും ഒളിംപിക് ലിയോണ്‍ ഗോള്‍കീപ്പറുമായ ക്രിസ്റ്റിന എന്റലര്‍ക്കാണ് ഈ വിഭാഗത്തിലെ വനിത അവാര്‍ഡ്. ചെല്‍സി കോച്ച് തോമസ് ടുഷേൽ ആണ് ഫിഫ മികച്ച കോച്ച് അവാര്‍ഡ് നേടിയത്.
ഫിഫ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് നേടിയ കനേഡിയൻ താരവും ലോകത്തിലെ എക്കാലത്തെയും മികച്ച അന്താരാഷ്ട്ര ഗോൾ സ്കോററുമായ ക്രിസ്റ്റീൻ സിൻക്ലെയറിന് പ്രത്യേക അംഗീകാരത്തോടെയാണ് ഇവന്റ് ആരംഭിച്ചത്. പുരുഷ അന്താരാഷ്ട്ര ഫുട്ബോളിലെ എക്കാലത്തെയും സ്കോറിംഗ് റെക്കോർഡ് സ്ഥാപിച്ചതിന് ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് പ്രത്യേക അവാർഡ് നൽകി ചടങ്ങ് അവസാനിച്ചു.
2021ലെ ഏറ്റവും മികച്ച ഗോളിനുള്ള പുഷ്കാസ് അവാർഡിനായി അർജന്റൈൻ താരം എറിക് ലമേല നേടി. പ്രീമിയർ ലീഗിൽ ആഴ്സണലിനെതിരെ നേടിയ ഗോളാണ് ലമേലയെ അവസാന മൂന്നിലെത്തിച്ചത്.
2020 ഒക്ടോബര്‍ 8 മുതൽ 2021 ഓഗസ്റ്റ് 7 വരെയുള്ള മത്സരങ്ങളിലെ പ്രകടനം പരിഗണിച്ചാണ് ഫിഫ ദി ബെസ്റ്റ് പുരസ്കാരം നൽകുന്നത്. ദേശീയ ടീം പരിശീലകരും ക്യാപ്റ്റന്മാരും ആരാധകരും സ്പോര്‍ട്സ് ലേഖകരും പങ്കെടുക്കുന്ന വോട്ടെടുപ്പിലൂടെയാണ് മികച്ച താരത്തെ തെരഞ്ഞെടുത്തത്.