താമരശ്ശേരി : മർക്കസ് നോളേജ് സിറ്റിയിലെ അപകട ദൃശ്യം പകർത്തിയ ഓൺലൈൻ മാധ്യമപ്രവർത്തകരുടെ ഫോൺ പിടിച്ചു വാങ്ങി ചിത്രീകരിച്ച ദൃശ്യങ്ങൾ നശിപ്പിക്കുകയും കയ്യേറ്റശ്രമം നടത്തുകയും ചെയ്തതിൽ ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്സ് അസോസിയേഷൻ (ഒമാക്) പ്രതിഷേധിച്ചു.
ഓൺലൈൻ മാധ്യമ പ്രവർത്തകരായ ടി ന്യൂസ് ലേഖകൻ മജീദ് താമരശ്ശേരി, ന്യൂസ് കേരള ലേഖകൻ ജോൺസൺ ഈങ്ങാപ്പുഴ എന്നിവർക്ക് നേരെയാണ് നോളേജ് സിറ്റിയിലെ അപകട ദൃശ്യങ്ങൾ പകർത്തുന്നതിനിടെ കയേറ്റശ്രമം നടന്നത്.
മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയുള്ള അക്രമങ്ങള്‍ തടയുന്നതിനും അക്രമികള്‍ക്ക് എതിരെ മുഖം നോക്കാതെ നടപടി എടുക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
ഓൺലൈൻ വഴി ചേർന്ന യോഗത്തിൽ ജില്ലാ പ്രസിഡന്റ് റഊഫ് എളേറ്റിൽ, ജനറൽ സെക്രട്ടറി ഹബീബി, ട്രഷറർ ജോർജ് ഫിലിപ്പ്, സത്താർ പുറായിൽ, ഫാസിൽ തിരുവമ്പാടി, സിദ്ദീഖ് പന്നൂര്, ശശികുമാർ മുക്കം, അനസ് പികെ , റമീൽ മാവൂർ, റമനീഷ് കോരങ്ങാട്, അഷ്ഹർ എളേറ്റിൽ, അബീഷ് ഓമശ്ശേരി, മജീദ് താമരശേരി, ജോൺസൺ ഈങ്ങാപ്പുഴ എന്നിവർ സംസാരിച്ചു