കണ്ണൂരിൽ വിനോദ സഞ്ചാരികളെ ആകർഷിക്കാനായി കാരവൻ കേരള പ്രദർശനം നടത്തി

കണ്ണൂര്‍: കണ്ണൂരിലെ വിനോദസഞ്ചാരികളെ ആകര്‍ഷിക്കാനായി കാരവന്‍ പ്രദര്‍ശനം. വിനോദ സഞ്ചാര വകുപ്പും നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്സും സംയുക്തമായാണ് പുതിയ തെരുവില്‍ ഫാം കേരള പദ്ധതിയുടെ ഭാഗമായി കാരവന്‍ കേരളാ പ്രദര്‍ശനം നടത്തിയത്.

 

കേരളത്തിലെത്തുന്ന ടൂറിസ്റ്റുകള്‍ക്ക് അത്യാധുനിക സൗകര്യങ്ങളോടുള്ള വാഹന സൗകര്യവും പഞ്ചനക്ഷത്ര ഹോട്ടലുകളെ വെല്ലുന്ന ഭക്ഷണ- താമസ സൗകര്യവുമാണ് കാരവന്‍ ടൂറിസം പദ്ധതി വിഭാവനം ചെയ്യുന്നത് പുതിയ തെരു മാഗ്നറ്റ് ഹോട്ടലിലാണ് തിങ്കളാഴ്ച്ച രാവിലെ 8 മണി മുതല്‍ രാത്രി പത്തു മണി വരെ കാരവനുകളുടെ പ്രദര്‍ശനം നടന്നത്.

 

ഇതിനോടൊപ്പം മലബാറിലെ തനതു കലാരൂപങ്ങളായ കോല്‍ക്കളിയും പൂരക്കളിയും നാട്ടു വിഭവങ്ങള്‍ ഉള്‍പ്പെടുന്ന ഡിന്നറുമൊരുക്കിയിരുന്നു. ഭാരത് ബെന്‍സ് , ഫോഴ്സ് എന്നീ കമ്ബിനികളുടെ കാരവനും ഇസുസു കമ്ബിനിയുടെ ക്യാംപ് ട്രക്കുമാണ് പ്രദര്‍ശിപ്പിച്ചത്.

 

കാരവന്‍ ഓപ്പറേറ്റര്‍മാര്‍ക്ക് ടൂറിസം മേഖലയില്‍ നിക്ഷേപം നടത്തുന്നതിന് പ്രോത്സാഹനമേകുന്നതിനാണ് പദ്ധതി നടപ്പിലാക്കുന്നത് ഇതിനായുള്ള സബ്സിഡിയും സര്‍ക്കാര്‍ നല്‍കുന്നുണ്ട്. സര്‍ക്കാര്‍ കണക്കില്‍ ഇതുവരെയായി 109 O കാരവനുകള്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 213 കാരവനുകളാണ് ഇതുവരെ ഇറങ്ങിയിട്ടുള്ളത് 49 കാരവന്‍ പാര്‍ക്കുകളാണ് ഇതു വരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ടൂറിസം വകുപ്പ് അഡീ.സെക്രട്ടറി ഡോ.വി. വേണു ഓണ്‍ലൈനായി പരിപാടി ഉദ്ഘാടനം ചെയതു.

 

Mediawings:

spot_img

Related Articles

Latest news