പ്രവാസി സാമ്പത്തിക സമ്മേളനം ശ്രദ്ധേയമായി

റിയാദ് : ‘മികച്ച ഭാവിക്ക് മികവുറ്റ ആസൂത്രണം’ എന്ന പ്രമേയത്തിൽ, സാമൂഹ്യ സാംസ്കാരിക സംഘടനയായ റിയാദ് കോഴിക്കോട് ജില്ലാ മുസ്ലിം ഫെഡറേഷൻ (KDMF Riyadh) സംഘടിപ്പിച്ച പ്രവാസി സാമ്പത്തിക സമ്മേളനം വിഷയത്തിലെ ഉള്ളടക്കം കൊണ്ടും ജനപങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി.

റിയാദ് അപ്പോളോ ഡിമോറ മിനി ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ കെ ഡി എം എഫ് ടീം ഫോർ എഡ്യുകേഷൻ എംപവർമെൻ്റ് ആൻ്റ് മെൻ്റെറിങ്ങ് വിഭാഗം കൺവീനറും ട്രെയിനറുമായ മുഹമ്മദ് ഷമീജ് പതിമംഗലം പ്രമേയ പ്രഭാഷണം നടത്തി.

സാമ്പത്തിക ക്രയ വിക്രയങ്ങളിൽ അനുവർത്തിക്കേണ്ട പ്രധാനപ്പെട്ട വസ്തുതകൾ വിശദീകരിച്ചു കൊണ്ട് സാമ്പത്തിക സ്വാതന്ത്ര്യം എങ്ങനെ കൈവരിക്കാം എന്ന് അദ്ദേഹം ബോധ്യപ്പെടുത്തി.

കുടുംബ ബജറ്റിന്റെ പ്രാധാന്യങ്ങളും, സേവിങ്സ്, ഇൻവെസ്റ്റ്മെന്റ് തുടങ്ങി ഭാവി ഭദ്രമാക്കാനുള്ള സാമ്പത്തിക കരുതലുകളെ കുറിച്ചുമൊക്കെ വിശദമായ ചർച്ച നടന്നു.

റിയാദ് കെ എം സി സി സെൻട്രൽ കമ്മിറ്റി സെക്രട്ടറി ഷാഹിദ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സൈനുൽ ആബിദ് മച്ചക്കുളം അധ്യക്ഷത വഹിച്ചു.
ഇ ടി അബ്ദുൽ ഗഫൂർ കൊടുവള്ളി ഉപസംഹാരം നടത്തി.

മുജീബ് ഫൈസി, നവാസ് വെള്ളിമാടുകുന്ന്, അബ്ദുറഹ്മാൻ ഫറോക്ക്, ഷൗക്കത്ത് കാടമ്പോട്ട് തുടങ്ങിയവർ സംസാരിച്ചു.

സമീർ പുത്തൂർ സംഘടനാ പ്രവർത്തന സന്ദേശം നൽകി.

ഷംസുദ്ദീൻ കോറോത്ത്, മുസ്തഫ പാറന്നൂർ, ബഷീർ പാലക്കുറ്റി, ബഷീർ താമരശ്ശേരി, ജാഫർ സാദിഖ് പുത്തൂർമഠം, ഷറഫുദ്ദീൻ ഹസനി അഷ്റഫ് പെരുമ്പള്ളി, സുഹൈൽ കൊടുവള്ളി, താജുദ്ദീൻ പൈതോത്ത്, അഷ്കർ വട്ടോളി, ഷറഫുദ്ധീൻ മടവൂർ സംബന്ധിച്ചു.

മുഹമ്മദ് ഷബീൽ പൂവാട്ടുപറമ്പ് അബ്ദുൽ കരീം പയോണ, മുഹമ്മദ് എൻ കെ പേരാമ്പ്ര, സ്വാലിഹ് മാസ്റ്റർ പരപ്പൻ പൊയിൽ, അമീൻ കൊടുവള്ളി, ശരീഫ് മുഡൂർ, സെയ്തലവി ചീനിമുക്ക് നേതൃത്വം നൽകി.
സജീർ ഫൈസി പ്രാരംഭ പ്രാർത്ഥനയും മുജീബ് ഫൈസി മമ്പാട് സമാപന പ്രാർത്ഥനയും നിർവഹിച്ചു.

ജനറൽ സെക്രട്ടറി ഫള്ലുറഹ്മാൻ പതിമംഗലം സ്വാഗതവും ടീം വിങ്ങ് ചെയർമാൻ അബ്ദുൽ ഗഫൂർ എസ്റ്റേറ്റ് മുക്ക് നന്ദിയും പറഞ്ഞു.

spot_img

Related Articles

Latest news