ദിലീപിന്റെ മുൻകൂർ ജാമ്യ ഹർജിയിൽ ഹൈക്കോടതിയിൽ ഇന്ന് തുടർവാദം

വധശ്രമ ഗൂഢാലോചന കേസിൽ നടൻ ദിലീപ് അടക്കമുള്ള പ്രതികളുടെ മുൻകൂർ ജാമ്യ ഹർജിയിലും, ഫോണുകൾ കൈമാറണമെന്ന പ്രോസിക്യൂഷന്റെ ഉപ ഹർജിയിലും ഹൈക്കോടതി ഇന്ന് തുടർവാദം കേൾക്കും. രാവിലെ 10.15ന് ദിലീപിന്റെ കൈവശമുള്ള 6 ഫോണുകൾ ഹൈക്കോടതി രജിസ്ട്രാർ ജനറലിന് കൈമാറണമെന്ന് ജസ്റ്റിസ് പി. ഗോപിനാഥന്റെ ബെഞ്ച് ഉത്തരവിട്ടിരുന്നു.

പ്രതികളുടെ മറ്റ് ഫോണുകൾ കൂടി തങ്ങൾക്ക് വിട്ടു കിട്ടണം എന്നതാണ് പ്രോസിക്യൂഷൻ വാദിക്കുക. ഒപ്പം പ്രതികളുടെ മുൻകൂർ ജാമ്യ ഹർജി തള്ളണമെന്നും പ്രോസിക്യൂഷൻ ആവശ്യം ഉന്നയിക്കും. കേസിൽ ഫോൺ പരിശോധിക്കാനുള്ള ഏജൻസിയെ കോടതി ഇന്ന് തീരുമാനിച്ചേക്കും. മുൻകൂർ ജാമ്യ ഹർജിയുടെ കാര്യത്തിലും വാദം നടത്താൻ സാധ്യതയുണ്ട്.

spot_img

Related Articles

Latest news