റിയാദ്: സൗദി അറേബ്യയില്‍ ബിനാമി വിരുദ്ധ ദേശീയ പദ്ധതി വാണിജ്യ സ്ഥാപനങ്ങള്‍ക്ക് പത്ത് മാനദണ്ഡങ്ങള്‍ പുറത്തിറക്കി. ബിനാമി സ്ഥാപനങ്ങള്‍ക്ക് പദവി ശരിയാക്കാനുള്ള സമയ പരിധി ഈ മാസം പകുതിയോടെ അവസാനിക്കാനിരിക്കെയാണ് അധികൃതര്‍ വ്യവസ്ഥകള്‍ പുറത്തിറക്കിയത്. വാണിജ്യ രംഗത്തെ ബിനാമി ഇടപാടുകള്‍ അവസാനിപ്പിക്കുന്നതിന്റെ ഭാഗമായാണ് നിര്‍ദ്ദേശം.
സ്ഥാപനത്തിന് കാലാവധിയുള്ള വാണിജ്യ രജിസ്ട്രേഷന് ഉണ്ടായിരിക്കുക, സ്ഥാപന നടത്തിപ്പിനാവശ്യമായ എല്ലാ ഡാറ്റയും ലൈസന്‍സുകളും കാലാവധിയുള്ളതായിരിക്കുക, സ്ഥാപനത്തിന് ബാങ്ക് അക്കൗണ്ട് തുറക്കുക, വാണിജ്യ ഇടപാടുകളില്‍ വ്യക്തിഗത അക്കൗണ്ടുകള്‍ ഉപയോഗിക്കാതിരിക്കുക, പ്രവര്‍ത്തന ലൈസന്‍സ് പുതുക്കിയെന്ന് ഉറപ്പാക്കുക, സ്ഥാപനത്തിന്റെ വിലാസം പുതുക്കുക, വേതന സംരക്ഷണ പ്രോഗ്രാമില്‍ സ്ഥാപനം രജിസ്റ്റര്‍ ചെയ്യുക, തൊഴില്‍ വേതന ഡാറ്റ രേഖപ്പെടുത്തുക, കരാറുകള്‍ ഇലക്ട്രോണിക്കായി രേഖപ്പെടുത്തുക, സ്ഥാപനത്തില്‍ നിയമാനുസൃതമല്ലാത്ത തൊഴിലാളികളെ നിയമിച്ചിട്ടില്ലെന്ന് ഉറപ്പാക്കുക എന്നിവയാണ് നിര്‍ബന്ധമായും പാലിക്കേണ്ട ചട്ടങ്ങള്‍