ഉന്നത വിദ്യാഭ്യാസമന്ത്രി ആർ.ബിന്ദുവിനെതിരായ ഹർജിയിൽ ലോകായുക്ത വിധി ഇന്ന്. തുടർവാദവും ലോകായുക്ത ഇന്ന് കേൾക്കും. കണ്ണൂർ സർവകലാശാല വി.സി പുനർനിയമനത്തിൽ മന്ത്രി ക്രമവിരുദ്ധമായി ഇടപെട്ടുവെന്നു ചൂണ്ടിക്കാട്ടി രമേശ് ചെന്നിത്തലയാണ് ഹർജി നൽകിയത്.
ഗവർണർ ആവശ്യപ്പെട്ടിട്ടാണ് വി.സി നിയമനത്തിൽ പ്രൊപ്പോസൽ നൽകിയതെന്നു സർക്കാർ വാദിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട ഗവർണറുടെ ഓഫീസിന്റെ കത്തും ഹാജരാക്കി. എന്നാൽ ഇത് നിഷേധിച്ച് ഗവർണറുടെ ഓഫിസ് ഇന്നലെ വിശദീകരണ കുറിപ്പ് ഇറക്കിയിരുന്നു. ഈ സാഹചര്യത്തിൽ ഹർജി ഭേദഗതി ചെയ്യാൻ കൂടുതൽ സമയം രമേശ് ചെന്നിത്തല ആവശ്യപ്പെട്ടേക്കാൻ സാധ്യതയുണ്ട്.
മുഖ്യമന്ത്രിയെ കൂടി കക്ഷി ചേർക്കാനാണ് ചെന്നിത്തലയുടെ നീക്കം. ദുരിതാശ്വാസ നിധി വകമാറ്റിയെന്ന മുഖ്യമന്ത്രിക്ക് എതിരായ ഹർജിയും ഇന്ന് ലോകായുക്ത പരിഗണിക്കും.