ലതാ മങ്കേഷ്‌കറുടെ വിയോഗം : രണ്ട് ദിവസത്തെ ദേശീയ ദു:ഖാചരണം

ന്യൂഡല്‍ഹി: ഇന്ത്യയുടെ വാനമ്പാടിയുടെ വിയോഗത്തില്‍ രാജ്യത്ത് രണ്ടു ദിവസം ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചു. ആദരസൂചകമായി ദേശീയ പതാക രണ്ട് ദിവസത്തേക്ക് പകുതി താഴ്ത്തിക്കെട്ടുമെന്ന് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

വിയോഗത്തില്‍ രാഷ്ട്രപതി റാം നാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി തുടങ്ങിയ പ്രമുഖര്‍ അനുശോചിച്ചു. ലതാ മങ്കേഷ്‌കറുടെ നഷ്ടം ഹൃദയഭേദകമെന്ന് രാഷ്ട്രപതി പറഞ്ഞു. സംഗീതത്തിന് അപ്പുറം ഉയര്‍ന്ന വ്യക്തിത്വ മാണെന്നും നേട്ടങ്ങള്‍ സമാനതകളില്ലാത്തതായി നിലനില്‍ക്കുമെന്ന് രാഷ്ട്രപതി പറഞ്ഞു.

ലതാ മങ്കേഷ്‌കറുടെ വിയോഗം രാജ്യത്ത് നികത്താനാ വാത്ത ഒരു ശൂന്യത അവശേഷിപ്പിക്കുന്നുവെുന്നും വാക്കിന് അതീതമായ ദുഖമാണെന്നും പ്രധാനമന്ത്രി അനുശോചിച്ചു.

ആലാപനമാധുരി കൊണ്ട് ലോകത്തിന്റെ ഹൃദയം കീഴടക്കിയ സമാനതയില്ലാത്ത സംഗീതജ്ഞയായിരുന്നു ലതാ മങ്കേഷ്‌കറെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. അവരുടെ പാട്ടിനൊപ്പം വളര്‍ന്ന പല തലമുറകള്‍ ഉണ്ട്. അവരുടെയെല്ലാം മനസ്സില്‍ മായ്ക്കാനാവാത്ത സ്ഥാനമാണ്.

പല പതിറ്റാണ്ടുകള്‍ മറ്റാരുമായും താരതമ്യപ്പെടുത്താനാവാത്തത്ര ഉയരത്തില്‍ നിന്ന ഈ ഗായിക ഹിന്ദിയില്‍ മാത്രമല്ല ഇന്ത്യയിലെ വ്യത്യസ്തങ്ങളായ നിരവധി ഭാഷകളില്‍ ഗാനങ്ങള്‍ ആലപിച്ചു. മലയാളിക്കും അവരുടെ നാവിന്‍തുമ്പിലെ മലയാളത്തിന്റെ മധുരം അനുഭവിക്കാന്‍ ഭാഗ്യമുണ്ടായി. ലതാ മങ്കേഷ്‌കറുടെ വിയോഗത്തില്‍ ദുഃഖിക്കുന്ന സംഗീത ലോകത്തെയാകെ ദുഃഖം അറിയിക്കുന്നു

spot_img

Related Articles

Latest news