റിലയൻസ് ഇൻഡസ്ട്രീസ് എംഡി മുകേഷ് അംബാനിയെ പിന്തള്ളി അദാനി ഗ്രൂപ്പിന്റെ തലവൻ ഗൗതം അദാനി ഏഷ്യയിലെ ഏറ്റവും വലിയ കോടീശ്വരൻ. ബ്ലൂംബർഗിന്റെ ഏഷ്യയിലെ അതിസമ്പന്നരുടെ പട്ടികയിലാണ് ഗൗതം അദാനി ഒന്നാമതെത്തിയത്.
ഗൗതം അദാനിയുടെ ആസ്തി 8,850 കോടി ഡോളറായി ഉയർന്നു. അദാനിയുടെ വരുമാനത്തിൽ ഒരു വർഷം കൊണ്ട് 1,200 കോടി ഡോളറിന്റെ വർധനയാണ് ഉണ്ടായത്. 600 ദശലക്ഷം ഡോളറിന്റെ വ്യത്യാസമാണ് അദാനിയും അംബാനിയും തമ്മിലുള്ളത്.
അതേസമയം, അംബാനിയുടെ ആസ്തി ഇടിഞ്ഞു. 207 കോടി ഡോളറിന്റെ കുറവാണ് കഴിഞ്ഞ വർഷം ഇതേ ദിവസത്തെ അപേക്ഷിച്ച് അംബാനിയുടെ ആസ്തിയിൽ ഉണ്ടായത്. 8,790 കോടി ഡോളറാണ് മുകേഷ് അംബാനിയുടെ ആസ്തി.
തുറമുഖം, ഖനി, അടക്കം വിവിധ മേഖലകളിൽ പരന്നുകിടക്കുന്നതാണ് അദാനിയുടെ ബിസിനസ് സാമ്രാജ്യം. അദാനി ഗ്രൂപ്പിന്റെ കീഴിലുള്ള വിവിധ സ്ഥാപനങ്ങളുടെ ഓഹരികളിൽ ഉണ്ടായ മുന്നേറ്റമാണ് ഗൗതം അദാനിയുടെ ആസ്തിയിൽ പ്രതിഫലിച്ചത്.
അദാനി ഗ്യാസിന്റെ ഓഹരിയിൽ 2020 മുതൽ 1000 ശതമാനത്തിന്റെ വർധനയാണ് രേഖപ്പെടുത്തിയത്. അദാനി എന്റർപ്രൈസസും അദാനി ട്രാൻസ്മിഷനും സമാനമായ മുന്നേറ്റമാണ് കാഴ്ച വെച്ചത്.
Mediawings: