പാളം തെറ്റിയ ട്രെയിൻ നീക്കാൻ ശ്രമം; വിവിധ ട്രെയിനുകൾ റദ്ദാക്കി

തൃശൂർ പുതുക്കാട് പാളം തെറ്റിയ ട്രെയിൻ നീക്കാൻ ശ്രമം തുടരുന്നു. ചാലക്കുടിക്കും ഒല്ലൂരിനും ഇടയിൽ ട്രെയിൻ ഗതാഗതം നിലവിൽ ഒറ്റവരിയിലാണ്. ട്രെയിൻ ഗതാഗതം സാധാരണ നിലയിലാകാൻ കൂടുതൽ സമയമെടുക്കും.

എറണാകുളം-കണ്ണൂർ ഇന്റർസിറ്റി എക്‌സ്പ്രസ് റദ്ദാക്കി. ഗുരുവായൂർ- എറണാകുളം പാസഞ്ചറും തിരുവനന്തപുരം-ഷൊർണൂർ എക്‌സ്പ്രസും, ഷൊർണൂർ-എറണാകുളം മെമുവും, കോട്ടയം-നിലമ്പൂർ എക്‌സ്പ്രസും റദ്ദാക്കി. പുനലൂർ-ഗുരുവായൂർ എക്‌സ്പ്രസ് ഭാഗികമായി റദ്ദാക്കി.

ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് തൃശൂർ പുതുക്കാട് ഗുഡ്‌സ് ട്രെയിൻ പാളം തെറ്റിയത്. ഗതാഗത തടസത്തെ തുടർന്ന് ഇന്നലെ ന്യൂഡൽഹി-തിരുവനന്തപുരം കേരള എക്‌സ്പ്രസ് ഒറ്റപ്പാലത്തും ബാംഗ്ലൂർ-എറണാകുളം ഇന്റർസിറ്റി മാന്നാനൂരിലും നിർത്തിയിട്ടിരുന്നു.

നിലമ്പൂർ കോട്ടയം- ട്രെയിൻ യാത്ര പുറപ്പെട്ടില്ല. കോഴിക്കോട്-തിരുവനന്തപുരം കോഴിക്കോട്-തിരുവനന്തപുരം ജനശതാബ്ദി ഷൊർണൂരിൽ നിർത്തിയിട്ടു. വേണാട് എക്‌സ്പ്രസ് ഷൊർണൂരിൽ നിർത്തി.

അതേസമയം തടസപ്പെട്ട ട്രെയിൻ ഗതാഗതത്തിന് പകരമായി കൂടുതൽ ബസ് സർവീസുകൾ കെഎസ്ആർടിസി നടത്തുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു അറിയിച്ചു. അടിയന്തിരമായി ബസ് സർവീസുകൾ ആവശ്യമുണ്ടെങ്കിൽ കെഎസ്ആർടിസിയുടെ കൺട്രോൾ റൂമിൽ ബന്ധപ്പെടാവുന്നതാണ്.

spot_img

Related Articles

Latest news