പിവി അൻവർ എംഎൽഎയും കുടുംബവും പരിധിയിൽ കവിഞ്ഞ ഭൂമി കൈവശംവച്ചിട്ടുണ്ടന്ന പരാതിയിൽ താമരശ്ശേരി താലൂക്ക് ലാൻഡ് ബോർഡ് യോഗം ഇന്ന്. ഭൂമി സംബന്ധമായ രേഖകൾ അൻവറിന്റെ പ്രതിനിധികൾ ഇന്ന് ഹാജരാക്കിയേക്കും.
കഴിഞ്ഞ മാസം നടന്ന ലാൻഡ് ബോർഡ് യോഗത്തിൽ പിവി അൻവറിന് വേണ്ടി ഹാജരായ അഭിഭാഷകൻ രേഖകൾ ഹാജരാക്കാൻ ഒരു മാസം സാവകാശം ചോദിച്ചതിനെ തുടർന്നാണ് ഇന്ന് ഹാജരാക്കാൻ നിർദേശിച്ചത്.
ജനുവരി ഒന്നുമുതൽ അഞ്ചുമാസത്തിനകം അൻവറും കുടുംബവും കൈവശം വെക്കുന്ന അധികഭൂമി പിടിച്ചെടുക്കാൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നു.